App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള എല്ലാ ധനകാര്യ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ബാങ്ക് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bസഹകരണ ബാങ്കുകൾ

Cആർ.ബി.ഐ

Dദേശീയ ഗ്രാമീണ വികസന ബാങ്ക് (നബാർഡ്)

Answer:

D. ദേശീയ ഗ്രാമീണ വികസന ബാങ്ക് (നബാർഡ്)

Read Explanation:

ദേശീയ ഗ്രാമീണ വികസന ബാങ്ക് (നബാർഡ്)

  • നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ് എന്നാണ് നബാർഡിന്റെ പൂർണ നാമം.
  • ആസ്ഥാനം - മുംബൈ
  • കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ഭാരതത്തിലെ ദേശീയ ബാങ്ക് -നബാർഡ് 
  • നബാർഡ് നിലവിൽ വന്ന വർഷം - 1982 ജൂലൈ 12 
  • നബാർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പഠിക്കാനും വേണ്ട നിർദേശങ്ങൾ സമർപ്പിക്കാനും സർക്കാർ നിയോഗിച്ച കമ്മീഷൻ - ബി ശിവരാമൻ കമ്മീഷൻ
  • ഗ്രാമീണ, കാർഷിക വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക് - നബാർഡ് 
  • നബാർഡിന്റെ പ്രഥമ ചെയർമാൻ - എം.രാമകൃഷ്ണയ്യ 
  • 'ചെറുകിട വായ്പകളുടെ നിയന്ത്രകൻ' എന്നറിയപ്പെടുന്ന ബാങ്ക് - നബാർഡ് 
  • ദക്ഷിണ-കിഴക്കൻ ഏഷ്യയിലെ ആദ്യ Centre for Climate Change (CCC) ലഖ്‌നൗവിൽ സ്ഥാപിച്ച ബാങ്ക് - നബാർഡ് 
  • കേരളത്തിൽ നബാർഡിന്റെ റീജിയണൽ ഓഫീസ് സ്ഥിതിചെയ്യുന്നത് - തിരുവനന്തപുരം

Related Questions:

ഗ്രാമീണ മേഖലയിലുള്ള എല്ലാ ധനകാര്യ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ബാങ്ക്?
പങ്കാളിത്ത സാമ്പത്തികത്തിലൂടെ ഇതരവും സുസ്ഥിരവും തുല്യവുമായ കൃഷിയുടെയും ഗ്രാമീണ വികസനത്തിൻെറയും അഭിവൃദ്ധി ഉറപ്പാക്കുന്നതിനുള്ള സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപെടലുകൾ ,നവീകരണങ്ങൾ ,സാങ്കേതിക വിദ്യ ,സ്ഥാപന വികസനം ,തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യവുമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തെ തിരിച്ചറിയുക
ലക്ഷദ്വീപിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ച ആദ്യത്തെ സ്വകാര്യ ബാങ്ക് ഏത് ?
The system of 'Ombudsman' was first introduced in :
ദീർഘകാല അടിസ്ഥാനത്തിൽ കർഷകന് ആവശ്യമായ വായ്പ കുറഞ്ഞ നിരക്കിൽ നൽകുന്നതിന് വേണ്ടി സ്ഥാപിച്ച ബാങ്ക് ?