App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആരാണ് നിയോജക മണ്ഡലങ്ങളിൽ സംവരണ മണ്ഡലങ്ങൾ തീരുമാനിക്കുന്നത്?

Aഇന്ത്യൻ പാർലമെൻറ്

Bകേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

Cഅതിർത്തി നിർണ്ണയ കമ്മീഷൻ

Dസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

Answer:

C. അതിർത്തി നിർണ്ണയ കമ്മീഷൻ

Read Explanation:

  • ഇതൊരു ഉന്നതാധികാര സമിതിയാണ്.

  • ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 82 അനുസരിച്ച്, ഓരോ സെൻസസ് കഴിഞ്ഞും പാർലമെൻ്റ് ഒരു അതിർത്തി നിർണ്ണയ നിയമം പാസാക്കുന്നു. ഈ നിയമപ്രകാരം കേന്ദ്ര സർക്കാർ ഒരു അതിർത്തി നിർണ്ണയ കമ്മീഷനെ നിയമിക്കുന്നു.

  • കമ്മീഷൻ രൂപീകരിക്കുന്നത് രാഷ്ട്രപതിയാണ്, തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.

  • കമ്മീഷനിലെ അംഗങ്ങൾ സാധാരണയായി സുപ്രീം കോടതിയിലെ വിരമിച്ച ഒരു ജഡ്ജി (ചെയർപേഴ്സൺ), മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്നിവരാണ്.


Related Questions:

.The British Parliament passed the Indian Independence Act in
ഗാർഹിക പീഡനം അനുഭവിച്ചവർക്കു ജില്ലാ പോലീസ് സൂപ്രണ്ടിന് നേരിട്ട് പരാതി നൽകുന്നതിന് കേരള പോലീസ് ആരംഭിച്ച പദ്ധതി ?

പ്രസ്താവന (എ) : നിയമസഭാ സ്പീക്കറുടെ കൈവശം ഉള്ള ഒരു വിവരവും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ടതില്ല.

കാരണം(ആർ) : പാർലമെന്റിന്റേയോ സംസ്ഥാന നിയമസഭയുടെയോ പ്രത്യേക അവകാശങ്ങളുടെ ലംഘനത്തിനു കാരണമായേക്കാവുന്ന വിവരങ്ങൾ പൗരന് വെളിപ്പെടുത്തിക്കൊടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.

നിർമ്മാതാവോ സേവനദാതാവോ നൽകുന്ന തെറ്റോ തെറ്റിധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾക്ക്, 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ചുമത്തുന്നപരമാവധി ശിക്ഷ.
മേലധികാരികളുടെ ചുമതലകൾ ഏതെല്ലാം?