App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച തീരദേശത്തെ അർദ്ധ സർക്കാർ സ്ഥാപനം എന്ന വിഭാഗത്തിൽ അംഗീകാരം നേടിയ സ്ഥാപനം ?

Aമത്സ്യഫെഡ്

Bഫിഷ് മാർട്ട്

Cഫിഷ് ഫെഡ്

Dമത്സ്യ കോർപ്പ്

Answer:

A. മത്സ്യഫെഡ്

Read Explanation:

മത്സ്യഫെഡ്

  • കേരളത്തിലെ മത്സ്യബന്ധന മേഖലയിലെ സഹകരണ സംഘങ്ങളുടെ  ഫെഡറേഷനാണ് 'കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ'
  • ഇത് മത്സ്യഫെഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.
  • 1984 ലാണ് മത്സ്യഫെഡ് രൂപീകരിച്ചത്
  • മത്സ്യതൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികപരവുമായ ഉയർച്ച ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്ന ഈ ഫെഡറേഷൻ മത്സ്യ ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവയിൽ നേരിട്ട് ഇടപെടലുകൾ നടത്തുന്നു.
  • ശുദ്ധമായ മത്സ്യം ഉപഭോക്താക്കളിൽ എത്തിയ്ക്കുന്നതിനായി കേരളത്തിലെ ഭൂരിഭാഗം പട്ടണങ്ങളിലും മത്സ്യഫെഡ് "ഫിഷ് മാർട്ട്" കൾ സജ്ജീകരിച്ചിട്ടുണ്ട്

 


Related Questions:

അടുത്തിടെ കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ആരംഭിച്ച ഏകീകൃത ടോൾഫ്രീ നമ്പർ ?
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി പ്രഖ്യാപിച്ച വിധിയിൽ ഉദ്ധരിച്ച വാക്കുകൾ ആരുടെ പുസ്തകത്തിലേതാണ് ?
കേരളത്തില്‍ ഏറ്റവും ഒടുവില്‍ രൂപീകൃതമായ ജില്ല?
2023 ഫെബ്രുവരിയിൽ രാജ്യാന്തര ബീച്ച് റൺ ചലഞ്ചിന് വേദിയായത് ?
35 -ാ മത് കേരള ശാസ്ത്ര കോൺഗ്രസ്സിന് വേദിയായ ജില്ല ഏതാണ് ?