App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറായ പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?

Aഇന്ദിരാഗാന്ധി

Bനരേന്ദ്രമോദി

Cജവഹർലാൽ നെഹ്റു

Dമൻമോഹൻ സിംഗ്

Answer:

C. ജവഹർലാൽ നെഹ്റു

Read Explanation:

  • 1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ.
  • ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്.
  • 1954 ഏപ്രിൽ 29 നായിരുന്നു പരസ്പരം ഒപ്പു വെച്ചത്.

പഞ്ചശീല തത്വങ്ങൾ ഇനി പറയുന്നവയാണ് :

  1. രാഷ്ടങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക
  2. ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക
  3. സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക
  4. പരസ്പരം ആക്രമിക്കാതിരിക്കുക
  5. സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക

Related Questions:

ഏത് രാജ്യത്തിന്‍റെ മദ്ധ്യസ്ഥതയിലാണ് താഷ്കന്റ് കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചത്?
Who assisted Sardar Vallabhbhai Patel in the integration of princely states?
മയിലിനെ ഇന്ത്യയുടെ ദേശീയപക്ഷിയായി അംഗീകരിച്ചത് ഏത് വര്‍ഷമാണ്?
താഴെപ്പറയുന്നവയിൽ തിരഞ്ഞെടുക്കപ്പെട്ട ഗവർണറും സംസ്ഥാന നിയമസഭയും ഉണ്ടായിരുന്ന ബ്രിട്ടീഷ് പ്രവിശ്യകളിൽ ഉൾപ്പെടാത്തത് ഏത്
ഹിമാചൽ പ്രദേശ് രൂപീകരിച്ച വര്ഷം ?