Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിംഗ് ഉപഗ്രഹം ഏത് ?

Aറിസാറ്റ്-1

Bഓഷൻസാറ്റ്-1

Cമെറ്റ്സാറ്റ്-1

Dകാർട്ടോസാറ്റ്-1

Answer:

A. റിസാറ്റ്-1

Read Explanation:

ഇന്ത്യയുടെ ആദ്യ തദ്ദേശനിർമിത റഡാർ ഇമേജിങ് ഉപഗ്രഹമാണ്‌ റിസാറ്റ്-1. റിസാറ്റ്-1 എന്നത് റഡാർ ഇമേജിങ്ങ് സാറ്റലൈറ്റ്-1 എന്നതിന്റെ ചുരുക്കപ്പേരാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിർമ്മിക്കുന്ന റിസാറ്റ് ശ്രേണിയിൽ പെട്ട ഒന്നാമത്തേതും എന്നാൽ രണ്ടാമതായി വിക്ഷേപിക്കുന്നതുമായ ഉപഗ്രഹമാണിത്. 1850 കിലോ ഭാരമുള്ള ഉപഗ്രഹം തദ്ദേശീയമായി നിർമിച്ചതിൽ ഏറ്റവും ഭാരമേറിയതുമാണ്. ഇന്ത്യ ഇതു വരെ വിക്ഷേപിച്ചിട്ടുള്ളതിൽ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിത്.


Related Questions:

ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് എക്സ്പിരിമെൻറ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് ശില്പി ആര്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സംയോജിത റോക്കറ്റ് വികസന കേന്ദ്രം ആരംഭിച്ചത് എവിടെയാണ് ?
ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേഷണ ദൗത്യമായ മംഗൾയാൻ ഏത് കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത് ?

DRDO യെ കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് / ഏതൊക്കെയാണ് ശരി?

  1. DRDO, 1959 ൽ രൂപീകരിച്ചു
  2. INSAS ആയുധങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത് DRDO ആണ്
  3. DRDO ബഹിരാകാശ വകുപ്പിന് കീഴിലാണ്
  4. DRDO യുടെ ആസ്ഥാനം ബാംഗ്ലൂരിലാണ്