App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിങ് ഉപഗ്രഹം ?

Aകാർട്ടോസാറ് - 1

Bമെറ്റസാറ് - 1

Cറിസാറ്റ് - 1

Dഓഷൻസാറ് - 1

Answer:

C. റിസാറ്റ് - 1

Read Explanation:

ഇന്ത്യയുടെ ആദ്യ തദ്ദേശനിർമിത റഡാർ ഇമേജിങ് ഉപഗ്രഹമാണ്‌ റിസാറ്റ്-1. റിസാറ്റ്-1 എന്നത് റഡാർ ഇമേജിങ്ങ് സാറ്റലൈറ്റ്-1 എന്നതിന്റെ ചുരുക്കപ്പേരാണ്. ഇസ്രോ നിർമ്മിക്കുന്ന റിസാറ്റ് ശ്രേണിയിൽ പെട്ട ഒന്നാമത്തേതും എന്നാൽ രണ്ടാമതായി വിക്ഷേപിക്കുന്നതുമായ ഉപഗ്രഹമാണിത്. 1850 കിലോ ഭാരമുള്ള ഉപഗ്രഹം തദ്ദേശീയമായി നിർമിച്ചതിൽ ഏറ്റവും ഭാരമേറിയതുമാണ്. ഇന്ത്യ ഇതു വരെ വിക്ഷേപിച്ചിട്ടുള്ളതിൽ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിത്. ശ്രീഹരിക്കോട്ട ദ്വീപിലെ സതീഷ് ദവാൻ ലോഞ്ചിങ്ങ് പാഡിൽ നിന്നു 2012 ഏപ്രിൽ 26 ൻ ഇന്ത്യൻ സമയം കാലത്ത് 5.47 നു വിക്ഷേപിച്ചു.


Related Questions:

ഐ.എസ്.ആർ.ഒ യുടെ ഏത് അനുബന്ധ ഏജൻസിയാണ് 'ക്രാഡിൽ ഓഫ് സ്പേസ് സയൻസ് ഇൻ ഇന്ത്യ' എന്നറിയപ്പെടുന്നത് ?
2024 ഫെബ്രുവരിയിൽ ഐ എസ് ആർ ഓ വിക്ഷേപണം നടത്തിയ ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഏത് ?
ചന്ദ്രൻറെ ഭ്രമണപഥത്തിൽ നിന്നുകൊണ്ട് ഭൂമിയുടെ ദൃശ്യങ്ങൾ പകർത്തി ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയക്കുന്ന ചന്ദ്രയാൻ-3ലെ ശാസ്ത്രീയ ഉപകരണം ഏത് ?

ചന്ദ്രയാൻ 2 മായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ലാൻഡറിനെ  പ്രഗ്യാൻ  എന്നാണ് വിളിക്കുന്നത്.

2. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ  റോവറിനെ  വിക്രം എന്നാണ് വിളിക്കുന്നത്.

ഭ്രമണപഥത്തിലുള്ള സ്വന്തം ഉപഗ്രഹങ്ങളെ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കാൻ അംഗരക്ഷരായ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാൻ പദ്ധതി തയാറാക്കുന്ന രാജ്യം ?