App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ?

Aരാകേഷ് കുമാർ

Bരാജീവ് ഗൗബ

Cവി.അനന്ത നാഗേശ്വരൻ

Dകൗശിക് ബാസു

Answer:

C. വി.അനന്ത നാഗേശ്വരൻ

Read Explanation:

▪️ മുൻ സിഇഎ കെ.വി.സുബ്രഹ്‌മണ്യൻ വിരമിച്ച ഒഴിവിലാണു നിയമനം.

▪️ 2019 മുതൽ 2021വരെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (പിഎംഇഎസി) അംഗമായിരുന്നു.

▪️ ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പിന്റെ സാമ്പത്തിക വിഭാഗത്തിന്റെ തലവനാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്.

▪️ ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറി പദവിക്ക് തുല്യമാണ് ഈ തസ്തിക. ▪️ 1972 മുതൽ 1976 വരെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഈ പദവി വഹിച്ചിട്ടുണ്ട്.


Related Questions:

Bombay plan was put forward in?

സാമ്പത്തികവളര്‍ച്ച ഒരു സമ്പദ് വ്യവസ്ഥയിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് ?

1.ഉല്‍പ്പാദനരംഗത്ത് പുരോഗതി ഉണ്ടാക്കുന്നു.

2.കൂടതല്‍ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നു.

3.തൊഴില്‍ മുഖാന്തരം കിട്ടുന്ന വരുമാനം തൊഴിലാളികളുടെ വാങ്ങല്‍ ശേഷി വർദ്ധിപ്പിക്കുന്നു .

4.തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ ജീവിതഗുണനിലവാരം ഇതിലൂടെ മെച്ചപ്പെടാന്‍ ഇടയാക്കുന്നു .

The term ‘Gandhian Economics’ was coined by?

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഒരു സമ്പദ് വ്യവസ്ഥയിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പ്പാദനത്തില്‍ ഉണ്ടാകുന്ന വര്‍ധനവിനെയാണ് സാമ്പത്തിക വളർച്ച എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

2.നടപ്പുവർഷത്തിൽ ഒരു രാജ്യത്തിന്റെ ആകെ ഉല്‍പ്പാദനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടാകുന്ന വർദ്ധനവിനെ സാമ്പത്തിക വളർച്ച എന്ന് നിർവചിക്കാം.

ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവ് ആരാണ് ?