App Logo

No.1 PSC Learning App

1M+ Downloads
"ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇത് പോലൊരു ദുരിതം കാണാനില്ല. പരുത്തിനെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു" ഇതാരുടെ വാക്കുകളാണ് ?

Aറിപ്പൺ പ്രഭു

Bകോൺവാലിസ്‌ പ്രഭു

Cമൗണ്ട് ബാറ്റൺ പ്രഭു

Dവില്യം ബെന്‍റിക്ക് പ്രഭു

Answer:

D. വില്യം ബെന്‍റിക്ക് പ്രഭു

Read Explanation:

വില്യം ബെന്‍റിക്ക് പ്രഭു

  • ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണർ ജനറൽ 
  • പേർഷ്യനു പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ 
  • 1833 -ലെ ചാർട്ടർ ആക്ട് പ്രകാരം ഇന്ത്യയുടെ ഗവർണർ ജനറലായ ആദ്യ വ്യക്തി 
  • ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം എന്ന് അഭിപ്രായപ്പെട്ട വ്യക്തി 
  • 'ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇത് പോലൊരു ദുരിതം കാണാനില്ല. പരുത്തിനെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു' എന്ന് പറഞ്ഞത് - വില്യം ബെന്‍റിക്ക്
  • ശിശുബലിയും ശൈശവ വിവാഹവും നിരോധിച്ച ഭരണാധികാരി 
  • 1829-ൽ സതി നിരോധിച്ച ഗവർണർ ജനറൽ 
  • ഇന്ത്യയിൽ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഭരണാധികാരി (1835 -ൽ കൊൽക്കത്ത )
  • 'ഉദാരമനസ്കനായ ഗവർണർ ജനറൽ'  എന്നറിയപ്പെടുന്നു 

Related Questions:

ഗോര, ഗീതാഞ്ചലി എന്നിവ ആരുടെ കൃതികളാണ് ?
സ്വരാജ് ഫ്‌ളാഗ് രൂപകൽപന ചെയ്തതാര് ?
ഒരു അന്താരാഷ്ട്ര വേദിയിൽ ആദ്യമായി ഇന്ത്യൻ ത്രിവർണ പതാക ഉയർത്തിയതാര് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ സ്ഥാപകനാര് ?
പാഞ്ചാലിശപഥം, കിളിപ്പാട്ട്, കണ്ണൻപാട്ട്,കുയിൽപാട്ട് എന്നീ കൃതികൾ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?