സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനിയുടെ ആസ്ഥാനം എവിടെയായിരുന്നു ?
Aചെന്നൈ
Bപോണ്ടിച്ചേരി
Cതൂത്തുക്കുടി
Dരാമേശ്വരം
Answer:
C. തൂത്തുക്കുടി
Read Explanation:
സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും മുൻകാല ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായിരുന്നു വി.ഒ.സി എന്നറിയപ്പെട്ടിരുന്ന വി.ഒ. ചിദംബരം പിള്ള
ഇദ്ദേഹമാണ് സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ചത്.
ഇദ്ദേഹത്തെ 'കപ്പലോട്ടിയ തമിഴൻ' എന്ന് വിശേഷിപ്പിക്കുന്നു.
1906ലാണ് സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ഇദ്ദേഹം ആരംഭിച്ചത്
തൂത്തുക്കുടിയായിരുന്നു കമ്പനിയുടെ ആസ്ഥാനം
ജല ഗതാഗത സേവനത്തിൽ ബ്രിട്ടീഷ് ഇന്ത്യ സ്റ്റീം നാവിഗേഷൻ കമ്പനിക്ക് ഉണ്ടായിരുന്ന കുത്തക തകർക്കുക,സ്വദേശി പ്രസ്ഥാനത്തെ വളർത്തുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.