App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മലയാളി ?

Aകെ.മാധവൻനായർ

Bകെ.പി. കേശവമേനോൻ

Cസർ.സി.ശങ്കരൻനായർ

Dകെ.കേളപ്പൻ

Answer:

C. സർ.സി.ശങ്കരൻനായർ

Read Explanation:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് 

  • രൂപീകൃതമായ വർഷം - 1885 ഡിസംബർ 28 
  • രൂപീകരണവുമായി ബന്ധപ്പെട്ട പ്രമുഖ സിദ്ധാന്തം - സുരക്ഷാ വാൽവ് സിദ്ധാന്തം 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിതാവ് - എ. ഒ . ഹ്യൂം 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്  എന്ന പേര് നിർദ്ദേശിച്ചത് - ദാദാഭായ് നവറോജി 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി - എ. ഒ . ഹ്യൂം 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് - ഡബ്ല്യൂ . സി . ബാനർജി 
  • ആദ്യ സമ്മേളനം നടന്ന വർഷം - 1885 
  • ആദ്യ സമ്മേളനത്തിന്റെ വേദി - ബോംബെ ( ഗോകുൽ ദാസ് തേജ്പാൽ കോളേജ് )
  • ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം - 72 
  • INC യുടെ  അധ്യക്ഷനായ ആദ്യ മലയാളി - സർ. സി . ശങ്കരൻ നായർ 
  • സർ. സി . ശങ്കരൻ നായർ  അധ്യക്ഷനായ  INC സമ്മേളനം - 1897 ലെ അമരാവതി സമ്മേളനം 
  • കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി - ബാരിസ്റ്റർ ജി. പി . പിള്ള 
  • 1923 കാക്കിനഡ സമ്മേളനത്തിൽ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ച മലയാളി - ടി. കെ . മാധവൻ 

Related Questions:

താഴെ പറയുന്നവരിൽ ആരാണ് കേരള ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമല്ലാതിരുന്നത് ?
The main venue of the Salt Satyagraha in Kerala was:
എന്തിൻറെ പശ്ചാത്തലത്തിലായിരുന്നു ഗാന്ധിജിയുടെ ഒടുവിലത്തെ കേരള സന്ദർശനം?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. കോഴിക്കോട് ജില്ലയിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ പ്രധാന നേതാവ് മുഹമ്മദ് അബ്ദുൽ റഹ്മാൻ ആയിരുന്നു.
  2. ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് സത്യാഗ്രഹ ജാഥ നയിച്ചത് അംശി നാരായണപിള്ള ആയിരുന്നു.
  3. 1930 മെയ് 12നാണ് കേരളത്തിൽ ഉപ്പുസത്യാഗ്രഹം പോലീസ് അടിച്ചമർത്തിയത്.
    ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവ് ആര്?