App Logo

No.1 PSC Learning App

1M+ Downloads
ഇറ്റാലിയൻ ഭരണകൂടവും കത്തോലിക്ക സഭയും തമ്മിൽ ലാറ്ററൻ ഉടമ്പടി ഒപ്പുവച്ച വർഷം ?

A1929

B1931

C1941

D1942

Answer:

A. 1929

Read Explanation:

ലാറ്ററൻ ഉടമ്പടി

  • 1929ൽ കത്തോലിക്ക സഭയുമായി ഉണ്ടായിരുന്ന ഇറ്റലിക്കുണ്ടായിരുന്നു  പ്രശ്നങ്ങൾ മുസ്സോളിനിയുടെ നേതൃത്വത്തിൽ  പരിഹരിച്ചു
  • ഇതിനെ തുടർന്ന് സഭയുമായി അദ്ദേഹം സഭയുമായി ലാറ്ററൻ ഉടമ്പടിയിൽ ഒപ്പുവച്ചു.
  • ഇതുപ്രകാരം വത്തിക്കാൻ നഗരത്തെ  ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു.
  • പോപ്പിനെതിരെയുള്ള പ്രചാരണവും അവസാനിപ്പിച്ചു.
  • ക്രിസ്തുമതത്തെ രാഷ്ട്ര മതമായി അംഗീകരിച്ചു.
  • പത്തൊൻപതാം നൂറ്റാണ്ടിൽ ഇറ്റാലിയുടെ  ഏകീകരണ സമയത്ത് സംഭവിച്ച സഭയ്ക്ക് സംഭവിച്ച നഷ്ടങ്ങൾക്ക്  നഷ്ടപരിഹാരം നൽകാനും ഇറ്റലി സമ്മതിച്ചു
  • കത്തോലിക്കാ സഭ മുസോളിനിയുടെ അധികാരത്തിന്റെ നെടുംതൂണായി മാറി.

Related Questions:

ജർമ്മനി നൽകേണ്ട ഒന്നാം ലോകമഹായുദ്ധ നഷ്ടപരിഹാര ബാധ്യതകളെ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ അവതരിപ്പിച്ച 'യംഗ് പ്ലാനി'നെക്കുറിച്ച് ചില പ്രസ്താവനകൾ നൽകിയിട്ടുണ്ട്. ശരിയായവ കണ്ടെത്തുക:

  1. 1923 ലാണ് യംഗ് പ്ലാൻ അവതരിപ്പിക്കപ്പെട്ടത്
  2. അമേരിക്കൻ വ്യവസായിയും സാമ്പത്തിക വിദഗ്ധനുമായ ഓവൻ ഡി. യങ്ങിൻ്റെ നേതൃത്വത്തിൽ ഒരു അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ ഒരു സമിതിയാണ് പദ്ധതി രൂപീകരിച്ചത്
  3. ഈ പദ്ധതി ജർമ്മനിക്ക് മേൽ എൽപ്പിച്ചിരുന്ന  മൊത്തം നഷ്ടപരിഹാര തുക കുറച്ചു
  4. എന്നാൽ ഈ പദ്ധതി പ്രകാരം ജർമ്മനിക്ക് മേൽ എൽപ്പിച്ചിരുന്ന മൊത്തം നഷ്ടപരിഹാര തുക തവണകളായി അടയ്ക്കാനുള്ള സമയപരിധി കുറയ്ക്കുകയും ചെയ്തു
    രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധക്കുറ്റവാളികൾ എവിടെയാണ് വിചാരണ ചെയ്യപ്പെട്ടത്?
    ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ രഹസ്യപോലീസ് അറിയപ്പെട്ടിരുന്നത് ?
    സ്പെയ്നിലെ പ്രമുഖ ഫാസിസ്റ്റ് പാർട്ടിയായിരുന്ന 'ഫലാങ്ങ് എസ്പാനോള'(ഫാലാൻക്സ്)യുടെ സ്ഥാപകൻ ആരായിരുന്നു?
    താഴെ കൊടുത്തവയിൽ ത്രികക്ഷി സഖ്യത്തിൽ ഉൾപ്പെടാത്ത രാജ്യം ?