App Logo

No.1 PSC Learning App

1M+ Downloads
ഉണ്ണിയപ്പം വഴിപാടിന് പ്രസിദ്ധി കേട്ട ക്ഷേത്രം ഇവയിൽ ഏത് ?

Aആറന്മുള പാർത്ഥസാരഥി ക്ഷേത്രം

Bകാടാമ്പുഴ ഭഗവതിക്ഷേത്രം

Cവർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം

Dകൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

Answer:

D. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

Read Explanation:

  • കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തിയേഴ് കിലോമീറ്റർ അകലെ, കൊട്ടാരക്കരയിൽ സ്ഥിതി ചെയ്യുന്നു.
  • യഥാർഥത്തിൽ ഇത് മണികണ്ഠേശ്വരം (കിഴക്കേക്കര) എന്ന പേരോടുകൂടിയ ശിവക്ഷേത്രം ആണ്.
  • കിഴക്കോട്ട് ദർശനമായ ശിവനും പടിഞ്ഞാറോട്ട് ദർശനമായ പാർവ്വതിയുമാണ് പ്രധാനപ്രതിഷ്ഠകളെന്നിരുന്നാലും,ക്ഷേത്രത്തിലെ ഉപദേവനായിരുന്ന ശിവപാർവ്വതീപുത്രനും വിഘ്നേശ്വരനുമായ ഗണപതിയുടെ പേരിലാണ് ദേവാലയത്തിന്റെ പ്രശസ്തി. 
  •  കേരളത്തിലെ പ്രസിദ്ധമായ അഞ്ച് ഗണപതിക്ഷേത്രങ്ങളിലൊന്നാണിത്. 
  • കൊട്ടാരക്കയിലെ ഉണ്ണിയപ്പം അതിപ്രസിദ്ധമാണ്.
  • ക്ഷേത്രത്തിലെ തിടപ്പള്ളിയിലേയ്ക്ക് നോക്കിയിരിയ്ക്കുന്ന ഗണപതിയ്ക്ക് ഉണ്ണിയപ്പനിവേദ്യം അതിവിശേഷമാണ്.ഈ ഗണപതിവിഗ്രഹത്തിൽ ഉദയാസ്തമനമായി അപ്പം മൂടുന്നതാണ് പ്രധാന വഴിപാട്.

Related Questions:

കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ ചുമതലകൾ ഇവയിൽ ഏതെല്ലാമാണ് ?

1.വിവിധ ദേവസ്വം ബോർഡുകളുടെ കീഴിൽ വരുന്ന പരമ്പരാഗത തസ്തികകൾ ഉൾപ്പെടെയുള്ള എല്ലാ തസ്തികകളിലേക്കും നിയമനങ്ങൾ നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുക.

2.നിയമനങ്ങൾ നടത്തുന്നതിന് വേണ്ടിയുള്ള എഴുത്തുപരീക്ഷ,പ്രായോഗിക പരീക്ഷ,അഭിമുഖ പരീക്ഷ എന്നിവ സംഘടിപ്പിക്കുക. 

3.ജീവനക്കാരുടെ ഡി. പി. സി (വകുപ്പുതല പ്രമോഷൻ കമ്മിറ്റി ) രൂപീകരിച്ചു നിയമന കയറ്റത്തിന് ഉള്ള പട്ടിക പ്രസിദ്ധീകരിക്കുക.

4.ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് സർക്കാർ ഏൽപ്പിക്കുന്ന മറ്റു പരീക്ഷകൾ നടത്തുക.

താഴെ തന്നിരിക്കുന്നതിൽ ഏത് ക്ഷേത്രത്തിലാണ് വാമനമൂർത്തിയെ പ്രധാന പ്രതിഷ്ഠയായി പ്രതിഷ്ഠിച്ചിട്ടുള്ളത് ?
'നാളികേരം ഉടക്കൽ' വഴിപാട് പ്രസിദ്ധമായിട്ടുള്ളത് ഇവയിൽ ഏത് ക്ഷേത്രത്തിലാണ് ?
കണ്ണൂര്‍ - കാസര്‍കോട് ജില്ലകളില്‍ മീന മാസത്തില്‍ കാവുകളിലും ഭഗവതീക്ഷേത്രങ്ങളിലും അവതരിപ്പിക്കാറുള്ള അനുഷ്ഠാന കല ഏതാണ് ?
ഭദ്രകാളി പൂജക്ക് ഉപയോഗിക്കുന്ന പുഷ്പം ഏതാണ് ?