ഉത്തരമഹാസമതലത്തിൽ കാണപ്പെടുന്ന മണ്ണിനം :
Aഎക്കൽ മണ്ണ്
Bപർവ്വത മണ്ണ്
Cചെമ്മണ്ണ്
Dചെങ്കൽ മണ്ണ്
Answer:
A. എക്കൽ മണ്ണ്
Read Explanation:
ഉത്തര മഹാസമതലം
- ഹിമാലയൻ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിച്ചുണ്ടായ ഫലഭൂയിഷ്ഠമായ സമതലപ്രദേശമാണ് ഉത്തര മഹാസമതലം.
- ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലമാണ് ഇത്.
- പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മധ്യ പ്രദേശ്, ത്രിപുര, രാജസ്ഥാനിലെ പ്രദേശങ്ങൾ എന്നിവ ഉത്തരമഹാസമതലത്തിൽ ഉൾപ്പെടുന്നു.
- ഉത്തരപർവത മേഖലയ്ക്കും ഉപദ്വീപീയ പീഠഭൂമിക്കും ഇടയിലുള്ള ഭൂപ്രകൃതി വിഭാഗം
- ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി
- 'ഇന്ത്യൻ കൃഷിയുടെ നട്ടെല്ല്' എന്നറിയപ്പെടുന്ന സമതലം
- 'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം
- 'ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം' എന്നറിയപ്പെടുന്ന ഭൂപ്രദേശം
- ഉത്തരമഹാസമതലത്തിലെ പ്രധാന മണ്ണിനം - എക്കൽ മണ്ണ്
- ഉത്തരമഹാസമതല പ്രദേശങ്ങളിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണ് അറിയപ്പെടുന്നത് - ഖാദർ
- ഉത്തരമഹാസമതല പ്രദേശങ്ങളിൽ കാണപ്പെടുന്ന പഴക്കമേറിയ എക്കൽ നിക്ഷേപം - ഭംഗർ
- ചുണ്ണാമ്പുകല്ലുകളാൽ (കാൽസ്യം കാർബണേറ്റ്) സമൃദ്ധമായ ഭംഗർമണ്ണ് അറിയപ്പെടുന്നത് - കാംഗർ