Challenger App

No.1 PSC Learning App

1M+ Downloads

ഉത്തരവാദഭരണ പ്രക്ഷോഭവും ആയി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഉത്തരവാദ ഭരണ നിഷേധത്തിനും ദുര്‍ഭരണത്തിനുമെതിരെ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ ആവിഷ്ക്കരിച്ച പ്രക്ഷോഭ രീതി നിയമലംഘനമായിരുന്നു
  2. നിയമലംഘനപ്രസ്ഥാനം ആരംഭിച്ചത്‌ സ്റ്റേറ്റ് കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ പദവിക്കു പകരം ഡിക്റ്റേറ്റർ എന്ന പദവി രൂപവൽക്കരിച്ചു കൊണ്ടാണ്
  3. ഇങ്ങനെ ഡിക്റ്റേറ്റർ പദവിയിലെത്തിയ ആദ്യത്തെ വ്യക്തി പട്ടംതാണുപിള്ള ആയിരുന്നു
  4. പട്ടം താണുപിള്ളയെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന്‌ ഡിക്ടേറ്റര്‍ പദവി വഹിച്ച വ്യക്തി സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ആയിരുന്നു

    Aഇവയൊന്നുമല്ല

    Bi, ii, iii എന്നിവ

    Ciii, iv

    Dii മാത്രം

    Answer:

    B. i, ii, iii എന്നിവ

    Read Explanation:

    ഉത്തരവാദ ഭരണ പ്രക്ഷോഭം

    • തിരുവിതാംകൂറിലും കൊച്ചിയിലും ഉത്തരവാദ ഭരണ പ്രക്ഷോഭം ആരംഭിച്ചത് : 1938-1939
    • ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ പ്രധാന നേതാക്കൾ: പട്ടംതാണുപിള്ള, ടിഎം വർഗീസ്

    ഉത്തരവാദഭരണ ഭരണ പ്രക്ഷോഭത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ:

    • ഇലക്ഷനിലൂടെ തിരുവിതാംകൂറിൽ ഉത്തരവാദ ഭരണം നിലനിർത്തുക
    • ദിവാൻ ആയ സർ സി പി രാമസ്വാമി അയ്യരുടെ തെറ്റായ ഭരണ നടപടികൾക്കെതിരെ പ്രതിഷേധിക്കുക

    തിരുവിതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭത്തിനെതുടർന്ന് നിരോധിച്ച സംഘടനകൾ: 

    • തിരുവിതാംകൂർ സ്റ്റേറ്റ്
    • കോൺഗ്രസ് യൂത്ത് ലീഗ്

    നെയ്യാറ്റിൻകര വെടിവെപ്പ്:

    • ഉത്തരവാദ ഭരണ നിഷേധത്തിനും ദുര്‍ഭരണത്തിനുമെതിരെ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സ്‌ ആവിഷ്ക്കരിച്ച പ്രക്ഷോഭ രീതി നിയമലംഘനമായിരുന്നു.
    • നിയമലംഘനപ്രസ്ഥാനം ആരംഭിച്ചത്‌ സ്റ്റേറ്റ് കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ പദവിക്കു പകരം ഡിക്റ്റേറ്റർ എന്ന പദവി രൂപവൽക്കരിച്ചു കൊണ്ടാണ്.
    • ഡിക്റ്റേറ്റർ പദവി വഹിച്ച ആദ്യ വ്യക്തി പട്ടംതാണുപിള്ള ആയിരുന്നു.
    • പട്ടം താണുപിള്ളയെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന്‌ ഡിക്ടേറ്റര്‍ പദവി വഹിച്ചത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സഹോദരൻ എന്‍.കെ. പത്മനാഭപിള്ള ആണ്.
    • 1938 ഓഗസ്റ്റ് 31ന് എൻ കെ പത്മനാഭൻ പിള്ളയെ അറസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ സംഭഭവമാണ് നെയ്യാറ്റിൻകര വെടിവെപ്പ്.
    • നെയ്യാറ്റിൻകരയിൽ നിന്നും തിരുവനന്തപുരത്തേക്ക് ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിക്കുക കൊണ്ടുവന്ന ഒരു ജാഥക്ക് എതിരെ പോലീസുകാർ വെടിവെപ്പ് നടത്തി.  
    • നെയ്യാറ്റിൻകര വെടിവെപ്പിൽ രക്തസാക്ഷിയായ പ്രമുഖ വ്യക്തി : നെയ്യാറ്റിൻകര രാഘവൻ
    • ഉത്തരവാദഭരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആദ്യ രക്തസാക്ഷിയാണ് രാഘവൻ. 

     


    Related Questions:

    തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിലെ പ്രതിനിധികളിൽ ഒരുമിച്ച് പങ്കെടുത്ത ആദ്യത്തെ സമ്മേളനം?
    കൊച്ചിയിൽ ഉത്തരവാദ ഭരണ സർക്കാർ രൂപം കൊണ്ട വർഷം ?
    1920- ലെ മഞ്ചേരി സമ്മേളനത്തിൽ മിതവാദികളുടെ നേതാവ് ആരായിരുന്നു?
    കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദ്യ അധ്യക്ഷൻ ആരായിരുന്നു ?

    കേരളത്തിന്റെ സംയോജനത്തെക്കുറിച്ചുള്ള വസ്തുതകൾ

    1. 1928 മെയിൽ ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ നടന്ന പയ്യന്നൂരിലെ രാഷ്ട്രീയ സമ്മേളനം കേരള പ്രത്യേക പ്രവിശ്യ രൂപീകരിക്കാനുള്ള പ്രമേയം പാസാക്കി
    2. കെ. കേളപ്പന്റെ അദ്ധ്യക്ഷതയിൽ 1947-ഏപ്രിലിൽ ടീച്ചൂരിൽ നടന്ന ഐക്യകേരള സമ്മേളനം കൊച്ചി മഹാരാജാവ് ശ്രീ. കേരളവർമ്മയെ സന്ദർശിച്ച് ബ്രിട്ടീഷ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവ ഉൾപ്പെടുന്ന ഐക്യകേരള സംസ്ഥാനം സ്ഥാപിക്കുന്നതിന് അനുകൂലമായി സംസാരിച്ചു.
    3. 1949 ജൂലൈ 1-ന് തിരുവിതാംകൂർ, കൊച്ചി സംയോജനം നടന്നു
    4. 1956-ലെ സംസ്ഥാന പുന:സംഘടന നിയമപ്രകാരം തിരുവിതാംകൂറിലെ നാല് തെക്കൻ താലൂക്കുകളായ തോവള, അഗതിശ്വരം, കൽക്കുളം, വിളവൻകോട് എന്നിവ കേരള സംസ്ഥാനം ഉൾപ്പെടുത്തി