App Logo

No.1 PSC Learning App

1M+ Downloads
ഉദ്ഗ്രഥിത പഠന രീതിയുമായി ബന്ധമില്ലാത്തതേത് ?

Aഒരു കാര്യം പല വിഷയങ്ങളിലായി ആവർത്തിക്കേണ്ടി വരുന്നില്ല

Bഒരു പ്രശ്നത്തെ പല വശങ്ങളിൽ നിന്നും കാണാൻ കഴിയുന്നു.

Cഅർത്ഥപൂർണ്ണവും പ്രസക്തവുമായ സന്ദർഭങ്ങൾ അവതരിപ്പിക്കുന്നു.

Dഅറിവിനെ ശകലിതരൂപത്തിൽ അവതരിപ്പിക്കാൻ കഴിയുന്നു

Answer:

D. അറിവിനെ ശകലിതരൂപത്തിൽ അവതരിപ്പിക്കാൻ കഴിയുന്നു

Read Explanation:

 ഉദ്ഗ്രഥിത രീതി

  • പാഠ്യപദ്ധതിയിലെ ഉള്ളടക്കത്തെ വിവിധ വിഷയങ്ങളായി തിരിക്കാതെ സമഗ്രമായ അനുഭവങ്ങളായി അവതരിപ്പിക്കുന്ന രീതി - ഉദ്ഗ്രഥിത രീതി
  • ഒന്ന് രണ്ട് ക്ലാസുകളിൽ ഈ രീതി അവലംബിക്കുന്നു. 
  • പ്രീ പ്രൈമറി പാഠ്യപദ്ധതിയിൽ ഈ രീതി അവലംബിക്കുന്നു.
  • ജീവിതാനുഭവങ്ങൾ സമഗ്രമായതാണെന്നും വിഷയം തിരിച്ചല്ലെന്നും അതുകൊണ്ട് കുട്ടികൾക്ക് ഏറ്റവും സ്വാഭാവികമായി അനുഭവപ്പെടുന്നത് ഈ രീതിയാണെന്നും ആധുനിക മനശ്ശാസ്ത്രവും ദർശനങ്ങളും അഭിപ്രായപ്പെടുന്നു.
  • മഴ, ഉത്സവം, യാത്ര തുടങ്ങിയ കുട്ടികളുടെ ജീവിതപരിസര അനുഭവങ്ങളെ സമഗ്രമായി അവതരിപ്പിക്കുകയും അതിൽ നിന്ന് ഗണിതം, ഭാഷ, പരിസരപഠനം, കല-കായിക-പ്രവൃത്തിപരിചയ പഠനം എന്നിവയുമായി ബന്ധപ്പെട്ട ധാരണകളും ശേഷികളും നൈപുണികളും സ്വാംശീകരിക്കാൻ അവസരമൊരുക്കുന്ന പാഠ്യപദ്ധതി - ഉദ്ഗ്രഥിത പാഠ്യപദ്ധതി
  • ഉദ്ഗ്രഥിത പഠനത്തിലൂടെ ജീവിതാനുഭവങ്ങൾക്ക് സമാനമായ രീതിയിലുള്ള സമഗ്രമായ പഠനാനുഭവങ്ങൾ കുട്ടിയിൽ സ്വാഭാവിക പഠനത്തിനുള്ള സാഹചര്യമൊരുക്കുന്നു.

Related Questions:

താഴെപ്പറയുന്നവയിൽ ഫ്രോബലിന്റെ കൃതി ഏത് ?

  1. എമിലി
  2. ജനാധിപത്യവും വിദ്യാഭ്യാസവവും 
  3. അമ്മമാർക്ക് ഒരു പുസ്തകം  
  4. നാളത്തെ വിദ്യാലയം വിദ്യാഭ്യാസം ഇന്ന് 
  5. നിയമങ്ങൾ
    Bruner's theory suggests that learning involves:

    പാശ്ചാത്യദേശങ്ങളിലെ ആദർശവാദ ദാർശനികരിൽ പ്രധാനികളായിരുന്നവർ ?

    1. സോക്രട്ടീസ്
    2. ജോൺ ഡ്യൂയി
    3. പ്ലേറ്റോ
    4. റൂസ്സോ
      Bruner believed that teaching should focus on:
      കൈത്തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമാകണമെന്ന് പറഞ്ഞ വ്യക്തി ?