Challenger App

No.1 PSC Learning App

1M+ Downloads
ഉരുക്കി വേർതിരിക്കൽ (Liquation) എന്ന പ്രക്രിയ ഏത് ലോഹങ്ങളുടെ ശുദ്ധീകരണത്തിനാണ് അനുയോജ്യം?

Aസിങ്ക്, കാഡ്മിയം

Bടിൻ, ലെഡ്

Cസോഡിയം, പൊട്ടാസ്യം

Dകോപ്പർ, ഇരുമ്പ്

Answer:

B. ടിൻ, ലെഡ്

Read Explanation:

  • കുറഞ്ഞ ദ്രവണാങ്കമുള്ള ടിൻ, ലെഡ് എന്നീ ലോഹങ്ങളിൽ അപദ്രവ്യമായി ഉയർന്ന ദ്രവണാങ്കമുള്ള മറ്റു ലോഹങ്ങൾ, ലോഹ ഓക്സൈഡുകൾ തുടങ്ങിയവ ഉണ്ടായിരിക്കും. 

  • ഇത്തരം ലോഹങ്ങൾ ഫർണസിന്റെ ചരിഞ്ഞ പ്രതലത്തിൽ വച്ച് ചൂടാക്കുമ്പോൾ ശുദ്ധലോഹം അപദ്രവ്യങ്ങളിൽ നിന്ന് വേർതിരിഞ്ഞ് ഉരുകി താഴേക്ക് വരുന്നു

  • ഈ പ്രക്രിയയാണ് ഉരുക്കി വേർതിരിക്കൽ.


Related Questions:

ലോഹങ്ങളിൽ ഡക്റ്റിലിറ്റി ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്നത് ഏത് ലോഹമാണ്?
ബ്ലാസ്റ്റ് ഫർണസിൽ നിന്ന് ലഭിക്കുന്ന ഉരുകിയ ഇരുമ്പിനെ എന്തു വിളിക്കുന്നു?
റോസ്റ്റിംഗിന് വിധേയമാക്കുമ്പോൾ അയിരിലെ ഏതൊക്കെ മാലിന്യങ്ങളാണ് ഓക്സൈഡുകളായി നീക്കം ചെയ്യപ്പെടുന്നത്?
വൈദ്യുതി ബൾബിലെ ഫിലമെൻറ് നിർമിച്ചിരിക്കുന്ന ലോഹം ഏതാണ് ?
ലോഹങ്ങൾ സ്വതന്ത്രരൂപത്തിൽ കാണപ്പെടുന്ന ഒന്നിന് ഉദാഹരണം നൽകുക