ഉൾക്കാഴ്ചാ സിദ്ധാന്തത്തെ സ്വാധീനിക്കുന്ന ഘടകം :
Aപരിസ്ഥിതി
Bചേഷ്ടകൾ
Cഅഭിലാഷതലം
Dഅഭിപ്രേരണ
Answer:
A. പരിസ്ഥിതി
Read Explanation:
ഗസ്റ്റാൾട്ട് മനഃശാസ്ത്രം:
- വ്യവഹാരവാദത്തെ പിൻതള്ളി നിലവിൽ വന്ന മനഃശാസ്ത്രമാണ് ഗസ്റ്റാൾട്ട് മനഃശാസ്ത്രം.
- സമഗ്രതയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ഗസ്റ്റാൾട്ട് സിദ്ധാന്തം.
അന്തർദൃഷ്ടി പഠനം (Insightful Learning):
- പഠന പ്രവർത്തനം തയാറാക്കുമ്പോൾ പഠന സന്ദർഭങ്ങളെയും, പഠനാനുഭവങ്ങളെയും, സമഗ്ര രൂപത്തിൽ തയ്യാറാക്കേണ്ടതാണെന്ന് ഗസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
- ഇത്തരത്തിലുള്ള പഠനത്തിന് ഉൾക്കാഴ്ച (അന്തർദൃഷ്ടി) (Insight) എന്ന് കോഹ്ളർ പേര് നൽകി.
- ഏറ്റവും ഉയർന്ന പഠനം നടക്കുന്നത് അന്തർദൃഷ്ടി പഠനത്തിലൂടെയാണെന്നും, അന്തർദൃഷ്ടി പഠനത്തിലൂടെ ഒരു പഠന സന്ദർഭത്തിന്റെ നിർദ്ധാരണം പെട്ടെന്ന് സാധ്യമാകുന്നുവെന്നും കോഹ്ളർ വാദിച്ചു.
- പഠന സന്ദർഭത്തെ സമഗ്രമായി കണ്ട് നിരീക്ഷിച്ച് ഉൾക്കാഴ്ചയുടെ അടിസ്ഥാനത്തിൽ, പ്രശ്നപരിഹാരം (പഠനം) നടക്കുന്നു എന്നതാണ് അന്തർദൃഷ്ടി പഠനം.
അന്തർദൃഷ്ടി പഠനത്തിലെ ഘട്ടങ്ങൾ:
- സമഗവീക്ഷണം (Surveying the Whole field)
- പൂർവാനുഭവ സമന്വയം (Organising Previous Experience)
- അംശങ്ങളും പൂർണവും തമ്മിലുള്ള ബന്ധസ്ഥാപനം (Establishing Relations with the parts and the whole)
- ദൃശ്യക്ഷേത്രത്തിന്റെ പുനഃസംഘടന (Re-structuring of the perceptual field)
- പെട്ടെന്നുള്ള പ്രശ്നപരിഹാരം (Sudden grasp of the solution of the problem)
അന്തർദൃഷ്ടിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ:
- അന്തർദൃഷ്ടി, പ്രശ്ന സന്ദർഭത്തിന്റെ ക്രമീകരണ രീതിയെ ആശ്രയിച്ചിരിക്കുന്നു.
- ഒരിക്കൽ അന്തർദൃഷ്ടി സംഭവിച്ചാൽ, അത് ശരിയായ രീതിയിൽ ആവർത്തിക്കാൻ കഴിയും.
- അന്തർദൃഷ്ടി പഠനം പഠിതാവിന്റെ സാമാന്യ ബുദ്ധി ശക്തിയെ ആശ്രയിച്ചാണ്.
- അന്തർദൃഷ്ടി പഠനത്തിലും ശ്രമ-പരാജയം സംഭവിക്കുന്നു, എന്നിരുന്നാലും അത് ദീർഘനേരം നീണ്ട് നിൽക്കുന്നില്ല.