മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണി (Maslow’s Heirarchy of Needs):

മാസ്ലോയുടെ ഏറ്റവും പ്രസിദ്ധമായ സിദ്ധാന്തമാണ്, ആവശ്യങ്ങളുടെ ശ്രേണി (Heirarchy of Needs). മനുഷ്യന്റെ വികാസപരമായ ആവശ്യങ്ങളെ, ശ്രേണിയായി ചിത്രീകരിച്ചത്, അബ്രഹാം മാസ്ലോ ആണ്.
സമായോജനത്തിലേക്ക് നയിക്കുന്ന മനുഷ്യന്റെ ആവശ്യങ്ങൾ:
- ശാരീരികം (Physiological)
- സുരക്ഷിതത്വം (Safety)
- സ്നേഹ സംബന്ധമായവ (Belonging and Love)
- ആദരം (Self Esteem)
- ആത്മയാഥാർത്ഥ്യവൽക്കരണം (Self-Actualisation)

മനുഷ്യന്റെ ആവശ്യങ്ങളെ, അതിന്റെ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ, താഴെ നിന്ന് മുകളിലേക്ക് ക്രമീകരിക്കുന്നു. താഴത്തെ തലത്തിലുള്ള ആവശ്യങ്ങൾ, സാക്ഷാത്കരിക്കുന്നതോടെ, അടുത്ത തലത്തിലുള്ള ആവശ്യങ്ങൾ ഉയർന്നു വരുന്നു.