App Logo

No.1 PSC Learning App

1M+ Downloads
ഏതു വിപ്ലവത്തിനു സാക്ഷ്യം വഹിച്ച മലയാണ് പുരളിമല ?

Aകയ്യൂർ സമരം

Bപുന്നപ്ര വയലാർ സമരം

Cമലബാർ ലഹള

Dപഴശ്ശി വിപ്ലവം

Answer:

D. പഴശ്ശി വിപ്ലവം

Read Explanation:

പഴശ്ശി വിപ്ലവം

  • പഴശ്ശി യുദ്ധങ്ങളുടെ കാലഘട്ടം : 1793 മുതൽ 1805 വരെ
  • ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന യുദ്ധങ്ങളിൽ ഏറ്റവും ശക്തമായതാണ് പഴശ്ശിയുദ്ധം
  • മലബാറിൽ ബ്രിട്ടീഷുകാർ നേരിട്ട ശക്തമായ സമരങ്ങളിൽ ഒന്നായിരുന്നു ഇത്
  • പഴശ്ശി വിപ്ലവത്തിന് നേതൃത്വം നൽകിയ രാജാവ് : കോട്ടയം കേരള വർമ്മ പഴശ്ശിരാജ
  • പഴശ്ശി വിപ്ലവങ്ങൾക്ക് കാരണമായ ഘടകം  ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കരണങ്ങൾ ആണ്
  • പഴശ്ശി യുദ്ധങ്ങളുടെ പ്രധാനകേന്ദ്രം കണ്ണൂരിലെ പുരളിമല ആയിരുന്നു
  • ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്കരിച്ച യുദ്ധതന്ത്രമാണ് ഗറില്ലായുദ്ധം (ഒളിപ്പോര്) 

Related Questions:

രണ്ടാം പഴശ്ശി വിപ്ലവം സംഭവിച്ചതിൻ്റെ സാഹചര്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.1797ൽ ഇംഗ്ലീഷുകാരും പഴശ്ശിരാജാവും തമ്മിലുണ്ടാക്കിയ താൽക്കാലിക സന്ധി ഏറെ കാലത്തേക്ക് നിലനിന്നില്ല.

2.വയനാട് പിടിച്ചെടുക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമം

3.വയനാട് തൻ്റെ സ്വന്തം രാജ്യം ആണെന്ന് അവകാശപ്പെട്ടു കൊണ്ട് ഉള്ള പഴശ്ശിരാജയുടെ ചെറുത്തുനിൽപ്പ്.

വൈക്കം സത്യാഗ്രഹത്തിൻറെ 100-ാം വാർഷികം ആചരിച്ചത് എന്ന് ?
ചീമേനി എസ്റ്റേറ്റ് സമരം നടന്ന വർഷം?
പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ ആരായിരുന്നു ?
1921-ലെ മലബാർ കലാപം ആരംഭിച്ച സ്ഥലം :