App Logo

No.1 PSC Learning App

1M+ Downloads
ഏത് പഠന രീതിയിലൂടെയാണ് പ്രശ്നത്തിന്റെ വിവിധ വശങ്ങളും പ്രശ്ന കാരണവും തിരിച്ചറിയാൻ സാധിക്കുന്നത് ?

Aകളി രീതി

Bഅപഗ്രഥന രീതി

Cഡെമോൺസ്ട്രേഷൻ രീതി

Dപ്രഭാഷണ രീതി

Answer:

B. അപഗ്രഥന രീതി

Read Explanation:

അപഗ്രഥന രീതി (Analytical Method)
  • പ്രശ്നത്തെ ഉപപ്രശ്നങ്ങളാക്കി മാറ്റി പരിഹാരം കാണുന്ന പഠനരീതി - അപഗ്രഥന രീതി
  • അപഗ്രഥന രീതിയിലൂടെ പ്രശ്നത്തിന്റെ വിവിധ വശങ്ങളും പ്രശ്ന കാരണവും തിരിച്ചറിയാൻ സാധിക്കുന്നു.
  • അപഗ്രഥന രീതിയുടെ പ്രധാന നേട്ടങ്ങൾ :-
    • പഠിതാവിന്റെ എല്ലാ സംശയങ്ങളേയും ദൂരീകരിക്കാൻ കഴിയുന്ന യുക്തിസഹമായ രീതി.
    • കണ്ടെത്തൽ പഠനത്തിനും ആശയഗ്രഹണത്തിനും ഏറ്റവും യോജിച്ച രീതി
    • പഠനരീതിയുടെ ഓരോ ഘട്ടവും സ്വാഭാവികമായി വികസിച്ചു വരുന്നതും യുക്തി സഹവും നീതീകരിക്കാൻ കഴിയുന്നതുമാണ്
    • ഓരോ ഘട്ടത്തിലും പഠിതാവ് നിരവധി ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നു. ഇത് പഠിതാവിന്റെ ചിന്താശേഷി വർധിപ്പിക്കും.
  • “മനസ്സിന്റെ ഉയർന്ന തലത്തിലുള്ള പ്രകടനമാണ് അപഗ്രഥനം" - തോൺഡെെക്ക്
  • അപഗ്രഥന രീതിയുടെ പരിമിതികൾ :-
    • ദൈർഘ്യമേറിയ പ്രക്രിയയാണ്
    • മികവും വേഗവും ആർജിക്കാൻ പ്രയാസം

Related Questions:

ചിൽഡ്രൻസ് അപ്പർസെപ്ഷൻ ടെസ്റ്റ്ന് തുടക്കം കുറിച്ചത് ?
സ്വന്തം പോരായ്മകൾ മറക്കാനായി മറ്റുള്ളവരിൽ തെറ്റുകൾ ആരംഭിക്കുന്നതാണ് :
ഒരാൾ സ്വന്തം മാനസിക അവസ്ഥയെയും മാനസിക പ്രതിഭാസങ്ങളെയും മനസ്സിന്റെ ഉള്ളിലേക്ക് നോക്കിക്കൊണ്ട് വിവരിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്ന രീതി ?
സഞ്ചിതരേഖ താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
കുട്ടികളിലെ ഉത്കണ്ഠ അവരുടെ പഠന സിദ്ധിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെകുറിച്ച് ശാസ്ത്രീയമായി പഠിക്കുവാൻ ബാക്കി എല്ലാ ചരാചരങ്ങളെയും നിയന്ത്രിച്ചു കൊണ്ടുള്ള പഠന രീതി ഏത് ?