App Logo

No.1 PSC Learning App

1M+ Downloads
ഏഴിമല രാജവംശത്തെക്കുറിച്ചു പ്രതിപാദിക്കുന്ന മൂഷകവംശമഹാകാവ്യം രചിച്ചത് ആരാണ് ?

Aസുകുമാര കവി

Bഅതുലൻ

Cകൽഹനൻ

Dബിൽഹനൻ

Answer:

B. അതുലൻ

Read Explanation:

മൂഷകവംശ കാവ്യം:

  • ഇന്നത്തെ കണ്ണൂർ ജില്ലയിലെ ഏഴിമലയിൽ ആരംഭിച്ച രാജവംശമാണ് മൂഷകവംശം

  • സ്ഥാപകൻ - രാമഘട മൂഷകൻ

  • അവസാന മൂഷകവംശ രാജാവായ ശ്രീകണ്ഠന്‍റെ കൊട്ടാരം കവിയായിരുന്ന അതുലൻ ആണ് മൂഷകവംശ കാവ്യം രചിച്ചത്.

  • പന്ത്രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട ഒരു മഹാകാവ്യമാണ് മൂഷകവംശം

  • പതിനഞ്ചു സർഗ്ഗങ്ങളുള്ള ഈ മഹാകാവ്യം സംസ്കൃത ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത് .

  • രാമഘട മൂഷകൻ മുതൽ ശ്രീകണ്ഠൻ വരെയുള്ള മൂഷക വംശത്തിൻറെ ചരിത്രം പറയുന്ന കൃതിയാണ് ഇത്.


Related Questions:

കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
ഷൈഖ് സൈനുദ്ദീൻ്റെ 'തുഹ്ഫത്തുൽ മുജാഹിദീൻ' അദ്ദേഹം സമർപ്പിക്കുന്നതാർക്ക് ?
പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതി രഹിതമായ ആദിമ സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം?
ആദ്യമായി മലയാളം അച്ചടിച്ചത് ആര് ?
പഴശ്ശിരാജാവിന്റെ ജീവിതം ഇതിവൃത്തമാക്കി സർദാർ കെ.എം. പണിക്കർ രചിച്ച ചരിത്ര നോവൽ ഏത് ?