Challenger App

No.1 PSC Learning App

1M+ Downloads

ഒക്ടോബർ വിപ്ലവവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

  1. ഒക്ടോബർ വിപ്ലവം നടന്നത് 1918 ഒക്ടോബറിലാണ്
  2. ഒക്‌ടോബർ വിപ്ലവനാന്തരം റഷ്യ നിരവധി സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കപ്പെട്ടു
  3. വ്ളാഡിമിർ ലെനിൻ നേതൃത്വം നൽകി
  4. ഒക്‌ടോബർ വിപ്ലവം പ്രധാനമായും റഷ്യയെ അസ്ഥിരപ്പെടുത്താനും അതിൻ്റെ വിഭവങ്ങൾ ചൂഷണം ചെയ്യാനുമുള്ള വിദേശ ഇടപെടലുകളുടെ മാത്രം ഫലമായിരുന്നു.

    Aഎല്ലാം

    Bi, ii, iv എന്നിവ

    Civ മാത്രം

    Diii, iv എന്നിവ

    Answer:

    B. i, ii, iv എന്നിവ

    Read Explanation:

    ഒക്ടോബർ വിപ്ലവം

    • ഫെബ്രുവരി വിപ്ലവാനനന്തരം റഷ്യയിൽ നിലവിൽ വന്ന  താൽക്കാലിക ഗവൺമെന്റിനെ റഷ്യയിലെ സോവിയറ്റുകളിൽ ഒരു വിഭാഗം അംഗീകരിച്ചില്ല.
    • ഈ സമയം സ്വിറ്റ്സർലൻഡിൽ കഴിയുകയായിരുന്ന വ്ളാഡിമിർ ലെനിൻ റഷ്യയിലെത്തി താൽക്കാലിക ഗവൺമെൻ്റിനെ ശക്തമായി എതിർത്തു.
    • വിപ്ലവം അതിൻ്റെ ലക്ഷ്യം നേടണമെങ്കിൽ അധികാരം മുഴുവൻ സോവിയറ്റുകൾക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
    • ബോൾഷെവിക്കുകളും സോവിയറ്റുകളും ലെനിന്റെ നിലപാടിനെ പിന്തുണച്ചു.
    • നൂറ്റാണ്ടുകൾ പഴക്കമുള്ള സാമ്പത്തിക പിന്നാക്കാവസ്ഥയും ജനങ്ങൾക്കിടയിലെ അസമത്വവും ഇല്ലാതാക്കാൻ ഒരു തൊഴിലാളിവർഗ ഭരണകൂടത്തിനുമാത്രമേ കഴിയുകയുള്ളുവെന്ന് ബോൾഷെവിക്കുകൾ പ്രചരിപ്പിച്ചു. 
    • 1917 ഒക്ടോബറിൽ ബോൾഷെവിക്കുകൾ താൽക്കാലിക ഗവൺമെൻ്റിനെതിരായി സായുധകലാപമാരംഭിച്ചു.
    • കെരൻസ്ക്‌കി രാജ്യം വിട്ടുപോവുകയും റഷ്യ ബോൾഷെവിക്കുകളുടെ നിയന്ത്രണത്തിലാവുകയും ചെയ്‌തു.
    • ബോൾഷെവിക്കുകൾക്ക് അധികാരം ലഭിച്ച ഈ സംഭവം ഒക്ടോബർ വിപ്ലവം (റഷ്യൻ കലണ്ടർ പ്രകാരം) എന്നറിയപ്പെടുന്നു

    Related Questions:

    സോഷ്യലിസത്തെ കുറിച്ച് ശെരിയായ പ്രസ്ഥാവനകൾ തിരെഞ്ഞെടുക്കുക ?

    1. റഷ്യൻ വിപ്ലവത്തോട് കൂടി സോഷ്യലിസം എന്ന ആശയം ലോകത്ത് വ്യാപിച്ചു
    2. മുതലാളിത്തത്തിന് എതിരെ ഉയർന്നു വന്നു
    3. ഉൽപാദനോപാധികൾ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു സാമൂഹ്യ, സാമ്പത്തിക ക്രമം ആയിരുന്നു അതിന്റെ ലക്ഷ്യം. 
    4. തൊഴിലാളികൾ ഇതിനെ യതിർത്തു
      നാലാം ഇന്റർനാഷണൽ രൂപീകൃതമായ വർഷം ഏതാണ് ?
      സോഷ്യലിസം എന്ന ആശയം ലോകത്ത് വ്യാപിക്കാൻ കാരണമായ വിപ്ലവം ?

      ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

      1.'ബ്ലഡി സൺഡേ' അഥവാ 'രക്തപങ്കിലമായ ഞായറാഴ്ച' എന്നത് റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

      2.1910 ലാണ് 'ബ്ലഡി സൺഡേ' ചരിത്രത്തിൽ അരങ്ങേറിയത്.

      ' വാം വാട്ടർ പോളിസി ' ആരുടെ വിദേശ നയമാണ് ?