Challenger App

No.1 PSC Learning App

1M+ Downloads
ഒഡീഷയിൽ ലോകായുക്ത നിയമം പാസ്സാക്കിയത് ഏത് വർഷം ?

A1970

B1971

C1972

D1973

Answer:

A. 1970

Read Explanation:

ലോകായുക്ത

  • സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ഓംബുഡ്‌സ്‌മാന്റെ മാതൃകയിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിലുള്ള അഴിമതി വിരുദ്ധ സംവിധാനമാണ് ലോകായുക്ത.

  • ലോക്പാൽ, ലോകായുക്ത നിയമം (2013) നിലവിൽ വരുന്നതിന് വളരെ മുമ്പുതന്നെ, പല സംസ്ഥാനങ്ങളും ലോകായുക്ത സ്ഥാപിച്ചിരുന്നു.

  • 1971-ൽ മഹാരാഷ്ട്രയിലാണ് ലോകായുക്ത ആദ്യമായി സ്ഥാപിതമായത്.

  • 1970-ൽ ഒഡീഷ ഇതുമായി ബന്ധപ്പെട്ട് ഒരു നിയമം പാസാക്കിയിരുന്നെങ്കിലും അത് പ്രാബല്യത്തിൽ വന്നത് 1983-ൽ മാത്രമാണ്.

  • ഇതുവരെ  20 സംസ്ഥാനങ്ങളും 2 കേന്ദ്രഭരണ പ്രദേശങ്ങളും (ഡൽഹി, ജമ്മു കശ്മീർ) ലോകായുക്ത സ്ഥാപിച്ചിട്ടുണ്ട് .

  • കേരളത്തിൽ മുൻകാല പ്രാബല്യത്തോടെ കേരള ലോകായുക്ത നിയമം നിലവിൽ വന്നത് - 1998 നവംബർ 15.

  • 1987-ലെ കേരള പൊതുപ്രവര്‍ത്തക അഴിമതി (ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് ഇന്‍ക്വയറീസ്) നിയമത്തിന്റെ (1998-ലെ 24-ാം ചട്ടം) പുതിയ രൂപമാണ് 1999-ലെ കേരള ലോകായുക്ത നിയമം

Related Questions:

സിഗററ്റിൻ്റെയോ മറ്റു പുകയില ഉത്പന്നങ്ങളുടെയോ ഉൽപ്പാദനം, വിതരണം, കച്ചവടം, വാണിജ്യം എന്നിവയിലുള്ള നിയന്ത്രണങ്ങൾ പ്രതിപാദിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?
പൊതു ജലസംഭരണിയിലെ ജലം മലിനമാകുന്ന കുറ്റത്തെ പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ഏതാണ് ?
പോക്സോ നിയമപ്രകാരം ലഭിക്കുന്ന പരമാവധി ശിക്ഷ ?
Narcotic Drugs and Psychotropic Substances Act ലെ സെക്ഷൻ 27 പ്രതിപാദിക്കുന്നത് എന്ത് ?
ഒരു പോലീസ് ഉദ്യോഗസ്ഥൻ ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യ സ്ഥലത്തോ നടക്കുന്ന ഏതെങ്കിലും പോലീസ് പ്രവർത്തനത്തിന്റെയോ നടപടിയുടെയോ ഓഡിയോ, വീഡിയോ അല്ലെങ്കിൽ ഇലക്ട്രോണിക് റിക്കാർഡുകൾ നിയമവിധേയമായി എടുക്കുന്നതിനെ തടയാൻ പാടുള്ളതല്ല എന്ന് പറയുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ ഏതാണ് ?