Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് അർഹതയില്ലാത്ത സ്ഥാനം വഹിക്കുന്നതായി കോടതി കണ്ടെത്തുകയാണെകിൽ അദ്ദേഹത്തെ അതിൽ നിന്നും തടഞ്ഞുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏതാണ് ?

Aപ്രൊഹിബിഷൻ റിട്ട്

Bസെൻഷ്യോററി റിട്ട്

Cമാൻഡമാസ്‌ റിട്ട്

Dക്വോവാറന്റോ റിട്ട്

Answer:

D. ക്വോവാറന്റോ റിട്ട്


Related Questions:

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

  1. ഭരണഘടനയുടെ 17 -ാം വകുപ്പ് അയിത്താചാരം നിരോധിക്കുന്നു 
  2. ' മഹാത്മാ ഗാന്ധി കി ജയ് ' എന്ന മുദ്രാവാക്യത്തോടെ പാർലമെന്റ് പാസ്സാക്കിയത് ആർട്ടിക്കിൾ 17 ആണ് 
  3. ആയിത്താചാരം നിരോധിച്ചുകൊണ്ടുള്ള നിയമം ഇന്ത്യയിൽ പാസ്സാക്കിയത് - 1955 ൽ ആണ് 

ഭരണഘടനയുടെ 22 -ാം വകുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. അന്യായമായി അറസ്റ്റിനും തടങ്കലിനും എതിരായി സംരക്ഷണം നൽകുന്നു 
  2. ' അവശ്യ തിന്മ '  എന്ന് അംബേദ്ക്കർ വിശേഷിപ്പിച്ചത്  22 -ാം വകുപ്പിനെയാണ് 
  3. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അറസ്റ്റിന്റെ കാരണം അറിയാനുള്ള അവകാശമുണ്ട് 
  4. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അയാൾക്ക് ഇഷ്ട്ടപ്പെട്ട അഭിഭാഷകനുമായി ആലോചിക്കാനും അദ്ദേഹം മുഖേന കേസ് വാദിക്കാനും അവകാശം ഉണ്ട് 

ഇന്ത്യൻ ഭരണഘടനയുടെ 15 -ാം വകുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. മതം , വർഗ്ഗം , ജാതി , ലിംഗം , ജന്മദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു 
  2. ഗാന്ധിജിയുടെ സാമൂഹ്യ സമത്വ സിദ്ധാന്തം ആവിഷ്കരിക്കുക എന്നതാണ് ഈ വകുപ്പിന്റെ ലക്ഷ്യം 
  3. കടകൾ , ഹോട്ടലുകൾ , പൊതു ഭക്ഷണശാലകൾ , പൊതുവിനോദ സ്ഥലങ്ങൾ അല്ലെങ്കിൽ രാഷ്ട്രത്തിന്റെ ധനം ഉപയോഗിച്ച് സംരക്ഷിക്കുന്ന പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒരു വ്യക്തിക്കും പ്രവേശനം നിഷേധിക്കരുത് 
  4. സംരക്ഷണാത്മക വിവേചന അധികാരം എന്നറിയപ്പെടുന്നു  

മൗലികാവകാശവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. അടിയന്തിരാവസ്ഥയിൽ മൗലികാവകാശം ഇല്ലാതാക്കാൻ ഗവണ്മെന്റിന് അവകാശം ഉണ്ട് 
  2. മൗലികാവകാശങ്ങൾക്ക് എതിരായി ബിൽ നിയമനിർമ്മാണസഭക്ക് പാസാക്കാൻ സാധിക്കുകയില്ല 
  3. സമയോചിതമായ മാറ്റങ്ങൾക്ക് വിധേയമാണ് മൗലികാവകാശങ്ങൾ 
  4. ന്യായബോധം ഉള്ളതാണ് 
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന സമൂഹങ്ങൾക്കും പട്ടികജാതി , പട്ടിക വർഗ്ഗങ്ങൾക്കും അനുകൂലമായി നിയമനത്തിൽ സംവരണം ഏർപ്പെടുത്തുന്നതിന് നിയമുണ്ടാക്കാൻ രാഷ്ട്രത്തിന് അധികാരം നൽകുന്ന വകുപ്പ് ഏതാണ് ?