App Logo

No.1 PSC Learning App

1M+ Downloads

മൗലികാവകാശവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. അടിയന്തിരാവസ്ഥയിൽ മൗലികാവകാശം ഇല്ലാതാക്കാൻ ഗവണ്മെന്റിന് അവകാശം ഉണ്ട് 
  2. മൗലികാവകാശങ്ങൾക്ക് എതിരായി ബിൽ നിയമനിർമ്മാണസഭക്ക് പാസാക്കാൻ സാധിക്കുകയില്ല 
  3. സമയോചിതമായ മാറ്റങ്ങൾക്ക് വിധേയമാണ് മൗലികാവകാശങ്ങൾ 
  4. ന്യായബോധം ഉള്ളതാണ് 

A1 , 2 , 3 ശരി

B1 , 2 , 4 ശരി

C2 , 3 , 4 ശരി

D1 , 3 , 4 ശരി

Answer:

D. 1 , 3 , 4 ശരി

Read Explanation:

മൗലികാവകാശങ്ങൾക്ക് എതിരായി ബിൽ നിയമനിർമ്മാണസഭക്ക് പാസാക്കാൻ സാധിക്കും. അങ്ങനെയുള്ള ഒരു ബിൽ നിയമനിർമ്മാണ സഭ പാസാക്കിയാൽ അത് അസാധുവായി പ്രഖ്യാപിക്കാൻ കോടതിക്ക് അധികാരം ഉണ്ട്.


Related Questions:

ഒരു കിഴ്കോടതിയിലോ മറ്റ് അധികാര സ്ഥാപനത്തിന്റെയോ മുൻപാകെ ഇരിക്കുന്ന ഒരു കേസ് മേൽക്കോടതിയിലേക്കോ അല്ലെങ്കിൽ ഉന്നത അധികാര സ്ഥാനത്തിലേക്കോ കൈമാറ്റം ചെയ്യാനുള്ള ഉത്തരവാണ് ?

താഴെ പറയുന്നതിൽ മൗലികാവകാശങ്ങളുടെ ലക്ഷ്യങ്ങൾ ഏതൊക്കെയാണ് ? 

  1. ഗവണ്മെന്റിന്റെ ഏകാധിപത്യ പ്രവർത്തനങ്ങളിൽ നിന്നും മറ്റ് സ്വകാര്യ പൗരന്മാരുടെ അവകാശ നിഷേധങ്ങളിൽ നിന്നും വ്യക്തികളെയും ന്യൂനപക്ഷ വിഭാഗത്തെയും സംരക്ഷിക്കുക 
  2. പൗരന്മാരുടെ വ്യക്തിത്വ വികസനം ഉറപ്പ് വരുത്തുക 
  3. ജനാധിപത്യ വിജയം ഉറപ്പ് വരുത്തുക 
  4. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാകുക വഴി രാജ്യത്തിന്റെ വികസനം 

താഴെ കൊടുത്തിരിക്കുന്നവയിൽ മൗലികാവകാശത്തിൽ പെടാത്തത് ഏതാണ് ? 

  1. മതസ്വാതന്ത്രത്തിനുള്ള അവകാശം 
  2. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം 
  3. ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം 
  4. 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കുക
     

അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഈ സ്വാതന്ത്രം അനിയന്ത്രിതമല്ല 
  2. ഗവണ്മെന്റിന്റെ നിയന്ത്രണത്തിന് വിധേയമാണ് 
  3. ക്രമസമാധാനനില തകരാറിൽ ആക്കുന്ന , ആക്രമണത്തിന് പ്രേരണ നൽകുന്ന , മാനഹാനിയുണ്ടാക്കുന്ന കോടതിയലക്ഷ്യമാകുന്ന തരത്തിൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദനീയമല്ല 

താഴെ പറയുന്നതിൽ നിർദേശക തത്വങ്ങളുടെ ഭാഗമായ  ' ന്യായവാദാർഹമല്ലാത്ത ' അവകാശങ്ങളിൽ പെടാത്തത് ഏതൊക്കെയാണ് ? 

  1. മതിയായ ഉപജീവനമാർഗ്ഗം 
  2. പുരുഷനും സ്ത്രീക്കും തുല്യ ജോലിക്ക് തുല്യ വേതനം 
  3. സാമ്പത്തിക ചൂഷണത്തിനെതിരെയുള്ള അവകാശം 
  4. തൊഴിലിനുള്ള അവകാശം