App Logo

No.1 PSC Learning App

1M+ Downloads
ഒരു കുറ്റം നടന്നുവെന്ന് ഇരയായ സ്ത്രീ പരാതിപ്പെടുകയാണെങ്കിൽ കുറ്റകൃത്യം തടയാനോ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുവാനോ നടപടി സ്വീകരിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ കേരളാ പോലീസ് ആക്ട് സെക്ഷൻ 119 പ്രകാരം അടക്കേണ്ട പിഴ എത്ര ?

A2000

B3000

C1000

D500

Answer:

C. 1000

Read Explanation:

സെക്ഷൻ 119 - സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ശിക്ഷ.[punishment for atrocities against women ]

  • ഏതെങ്കിലും വ്യക്തി പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകളോ പ്രവൃത്തികളോ ചെയ്യുകയോ;

  • സ്ത്രീകളുടെ ന്യായമായ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിൽ ഫോട്ടോയോ വീഡിയോയോ എടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ 3 വർഷം വരെയാകാവുന്ന തടവോ 10000 രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.

  • ബന്ധപ്പെട്ട സേവനദാതാവിനോടോ, പൊതുസ്ഥലത്തിൻ്റെ ചുമതലയുള്ള വ്യക്തിയോടോ അവരുടെ സാന്നിദ്ധ്യത്തിൽ (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു കുറ്റം നടന്നുവെന്ന് ഇരയായ സ്ത്രീ പരാതിപ്പെടുകയാണെങ്കിൽ കുറ്റകൃത്യം തടയാനോ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുവാനോ നടപടി സ്വീകരിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ

    1000 രൂപ വരെ പിഴ ഈടാക്കേണ്ടതുമാണ്.


Related Questions:

ഒരു കുറ്റകൃത്യം തടയാൻ പൊലീസിന് സ്ഥലത്തുള്ള ഏതെങ്കിലും കായശക്തിയുള്ള പ്രായപൂർത്തിയായ വ്യക്തിയുടെ സേവനം നിയമാനുസൃതം ആവശ്യപ്പെടുന്നതിനെ കുറിച്ച് പറയുന്ന സെക്ഷൻ ?
കേരള പോലീസ് ആക്ടിന്റെ സെക്ഷൻ 21 ൽ പറഞ്ഞിട്ടുള്ള സർക്കാരിന് ആവശ്യമായേക്കാവുന്ന കാര്യങ്ങൾക്കായി രൂപീകരിക്കാവുന്ന യൂണിറ്റുകളിൽ പെടുന്നത് ഏതൊക്കെയാണ് ?
ബ്യൂറോ ഓഫ് മിസ്സിംഗ് പേഴ്സൺസ് പ്രധാനമായും ഏത് വിഷയവുമായി ബന്ധപ്പെട്ടാണ്?
താഴെ നൽകിയതിൽ നിന്ന് കേരള പോലീസ് ആക്ട് സെക്ഷൻ 29 മായി ബന്ധപ്പെട്ടത് തെരഞ്ഞെടുക്കുക.
ശബ്ദം മൂലം ഉണ്ടാകുന്ന ശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ ഏത് ?