Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചാലകത്തിന്റെ അഗ്രങ്ങൾക്കിടയിൽ പൊട്ടൻഷ്യൽ വ്യത്യാസം നിലനിർത്തുന്നതിനുള്ള കഴിവ് അറിയപ്പെടുന്നത് ?

Aവിദ്യുത്ചാലക ബലം

Bവോൾട്ടേജ്

Cപ്രതിരോധം

Dവൈദ്യുത പ്രവാഹ തീവ്രത

Answer:

A. വിദ്യുത്ചാലക ബലം

Read Explanation:

  • വിദ്യുത്ചാലക ബലം ( emf )- ഒരു ചാലകത്തിന്റെ അഗ്രങ്ങൾക്കിടയിൽ പൊട്ടൻഷ്യൽ വ്യത്യാസം നിലനിർത്തുന്നതിനുള്ള കഴിവ്
  • ഒരു വൈദ്യുത സ്രോതസ്സ് തുറന്ന സർക്കീട്ടിൽ ആയിരിക്കുമ്പോൾ അതിന്റെ ടെർമിനലുകൾക്കിടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം ആണ് ആ സെല്ലിന്റെ വിദ്യുത്ചാലക ബലം
  • അളക്കുന്ന യൂണിറ്റ് - വോൾട്ട് 
  • അളക്കുന്ന ഉപകരണം - വോൾട്ട്മീറ്റർ 
  •  വോൾട്ട്മീറ്ററിന്റെ പോസിറ്റീവ് ടെർമിനൽ സെല്ലിന്റെ പോസിറ്റീവ് ഭാഗത്തോടും നെഗറ്റീവ് ടെർമിനൽ സെല്ലിന്റെ നെഗറ്റീവ് ഭാഗത്തോടുമായി കണക്ട് ചെയ്താണ് emf അളക്കുന്നത് 
  • emf ന്റെ ഫലമായി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ - ജനറേറ്റർ ,ബാറ്ററി ,സോളാർ സെൽ 

Related Questions:

വോൾട്ട്‌മീറ്ററിന്റെ പോസിറ്റീവ് ടെർമിനലിനെ സെല്ലിന്റെ ---ഭാഗത്തോടും, നെഗറ്റിവ് ടെർമിനലിനെ സെല്ലിന്റെ ---ഭാഗത്തോടും ചേർന്നു വരത്തക്ക രീതിയിൽ വേണം സെർക്കീട്ടിൽ ഉൾപ്പെടുത്താൻ.
ശ്രേണീ രീതിയിൽ സെല്ലുകളുടെ എണ്ണം വർധിപ്പിച്ചാൽ അമ്മീറ്റർ റീഡിങ്ങിൽ എന്ത് വ്യത്യാസം കാണാൻ സാധിക്കുന്നു ?
പൊട്ടൻഷ്യൽ വ്യത്യാസം അളക്കേണ്ടതായ ബിന്ദുക്കളും വോൾട്ട്‌മീറ്ററും ഘടിപ്പിക്കേണ്ടത് --- രീതിയിലാണ്.
ഒരു സെക്കന്റിൽ ഒരു ചാലകത്തിൽ കൂടി ഒഴുകുന്ന വൈദ്യുത ചാർജിന്റെ അളവാണ് --- ?
emf ന്റെ സ്രോതസ്സുകൾക്ക് ഉദാഹരണം ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?