App Logo

No.1 PSC Learning App

1M+ Downloads
ഒരു തന്മാത്രയിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്ത് നിർത്തുന്ന ബലത്തെ എന്ത് പറയുന്നു ?

Aരാസബന്ധനം

Bഅയോണീക ബന്ധനം

Cഹൈഡ്രജൻ ബന്ധനം

Dസഹസംയോജക ബന്ധനം

Answer:

A. രാസബന്ധനം

Read Explanation:

  • രാസബന്ധനം - ഒരു തന്മാത്രയിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്തു നിർത്തുന്ന ബലം 
  • ഒരാറ്റം രാസബന്ധനത്തിൽ ഏർപ്പെട്ട് ഇലക്ട്രോൺ വിട്ടുകൊടുക്കുമ്പോൾ പോസിറ്റീവ് ചാർജ്ജ് ലഭിക്കുന്നു 
  • ഇലക്ട്രോൺ കൈമാറ്റം മൂലമുണ്ടാകുന്ന രാസബന്ധനം - അയോണിക ബന്ധനം 
  • വിപരീത ചാർജ്ജുള്ള അയോണുകളുടെ വൈദ്യുതാകർഷണം മൂലമാണ് അയോണിക ബന്ധനത്തിൽ അയോണുകളെ ചേർത്ത് നിർത്തുന്നത് 
  • അയോണിക ബന്ധനം വഴിയുണ്ടാകുന്ന സംയുക്തങ്ങൾ - അയോണിക സംയുക്തങ്ങൾ 
  • ഇലക്ട്രോൺ പങ്കുവെക്കൽ മൂലമുണ്ടാകുന്ന രാസബന്ധനം - സഹസംയോജക ബന്ധനം 
  • സഹസംയോജക ബന്ധനം വഴിയുണ്ടാകുന്ന സംയുക്തങ്ങൾ - സഹസംയോജക സംയുക്തങ്ങൾ
  • ഒരു ജോഡി ഇലക്ട്രോൺ പങ്കുവെച്ചുണ്ടാകുന്ന സഹസംയോജക ബന്ധനം - ഏകബന്ധനം 
  • ഏക ബന്ധനം കാണിക്കുന്ന തന്മാത്ര - ഫ്ളൂറിൻ തന്മാത്ര 
  • രണ്ട് ജോഡി ഇലക്ട്രോൺ പങ്കുവെച്ചുണ്ടാകുന്ന സഹസംയോജക ബന്ധനം  - ദ്വിബന്ധനം 
  • ദ്വിബന്ധനം  കാണിക്കുന്ന തന്മാത്ര - ഓക്സിജൻ തന്മാത്ര 
  • മൂന്ന് ജോഡി ഇലക്ട്രോൺ പങ്കുവെച്ചുണ്ടാകുന്ന സഹസംയോജക ബന്ധനം - ത്രിബന്ധനം 
  • ത്രിബന്ധനം കാണിക്കുന്ന തന്മാത്ര - നൈട്രജൻ തന്മാത്ര 

Related Questions:

ഇലക്ട്രോൺ പങ്കുവെക്കൽ മൂലം ഉണ്ടാകുന്ന രാസബന്ധനം :
ഇങ്ങനെ ഭാഗിക പോസിറ്റീവ് ചാർജുള്ള ഹൈഡ്രജനും, മറ്റൊരു തന്മാത്രയിലെയോ, അതേ തന്മാത്രയിലെയോ ഇലക്ട്രോനെഗറ്റീവ് ആറ്റവും തമ്മിലുള്ള വൈദ്യുതാകർഷണ ബലമാണ്, ---.
PCI3 ൽ ഫോസ്ഫറസ്സിന്റെ സംയോജകത --- ആണ് .
ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
--- ഒഴികെയുള്ള ഉൽക്കൃഷ്ട വാതകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ, 8 ഇലക്ട്രോണുകൾ ഉണ്ട്.