ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
Aഗിൽബെർട് എൻ ലൂയിസ്
Bവില്യം റാംസെ
Cഅവഗാഡ്രോ
Dഫ്രഡറിക് സോദി
Answer:
A. ഗിൽബെർട് എൻ ലൂയിസ്
Read Explanation:
ഇലക്ട്രോൺ ഡോട്ട് ഡയഗ്രം (Electron Dot Diagram) അഥവാ ലൂയിസ് ഡോട്ട് സ്ട്രക്ചർ (Lewis Dot Structure) ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ഗിൽബെർട്ട് ന്യൂടൺ ലൂയിസ് (Gilbert Newton Lewis) ആണ്.
ഒരു ആറ്റത്തിന്റെ സംയോജക ഇലക്ട്രോണുകളെ (Valence Electrons) അഥവാ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളെ ആറ്റത്തിന്റെ പ്രതീകത്തിന് ചുറ്റുമുള്ള ഡോട്ടുകളായി ചിത്രീകരിക്കുന്ന രീതിയാണിത്.