App Logo

No.1 PSC Learning App

1M+ Downloads
ഒരു പഠന പ്രക്രിയയെ ഗ്രാഫിലൂടെ പ്രതിനിധീകരിക്കുന്നതിനെ എന്തു വിളിക്കുന്നു ?

Aഅദ്ധ്യാപന വക്രം

Bപഠന പ്രകിയ

Cപഠന വക്രം

Dപരി വക്രം

Answer:

C. പഠന വക്രം

Read Explanation:

പഠന വക്രം (Learning Curve)

  • ആവർത്തന പരിശീലനത്തിലൂടെ കൈവരിക്കുന്ന പുരോഗതിയെ കാണിക്കുന്ന ലേഖീയ ചിത്രീകരണമാണ് പഠന വക്രം 
  • പഠിതാവിൻ്റെ പഠനം എങ്ങനെ മെച്ചപ്പെട്ടു എന്നതിൻ്റെ രേഖ കൂടിയാണിത്.
  • ഈ രേഖ വരയ്ക്കുന്നതിന് ആവശ്യമായ ദത്തം ശേഖരിക്കുന്നത് പരിശീലനത്തിനിടക്ക് കൂടെ കൂടെ പ്രകടനം അളന്നു നിർണയിച്ചാണ്.
    • ലേഖ വരയ്ക്കുമ്പോൾ സ്വതന്ത്ര ചരം (കാലയളവുകൾ /
      യൂണിറ്റ് ഓഫ് ടൈം) തിരസ്ചീനമായ X അക്ഷത്തിലും
    • ആശ്രിത ചരം (പഠനത്തിെന്റെ അളവ് / Amount Of Learning)
      ലംബാക്ഷമായ Y അക്ഷത്തിലും രേഖപ്പെടുത്തുന്നു. 

വിവിധതരം പഠന വക്രങ്ങൾ

പഠനം ആന്തരികവും ബാഹ്യവുമായ നിരവധി ഘടകങ്ങളാൽ
നിയന്ത്രിക്കപ്പെടുന്നു. അതിെന്റെ ഫലമായി 4 തരം വക്രങ്ങൾ
രൂപെപ്പെടുന്നു.  

  1. ഋജുരേഖാവക്രം  (Straight Line Curve)
  2. ഉൻമധ്യവക്രം (Convex Curve)

  3. നതമധ്യവക്രം (Concave Curve)

  4. സമ്മിശ്രവക്രം (Mixed Curve)


Related Questions:

The highest need assumed in Maslow's theory:
Nature of learning can be done by .....
1984 -ൽ അമൂർത്തമായ പ്രശ്ന പരിഹരണ ശേഷി വികസിപ്പിക്കുന്നതിന് സഹായകരമാകുന്ന ഐഡിയൽ മോഡൽ അവതരിപ്പിച്ചത് ?
ഏകകാസൂത്രണം എന്നതിൻറെ ഏറ്റവും നല്ല നിർവചനം ?
ജീൻ പിയാഷെയുടെ അഭിപ്രായത്തിൽ ഭാഷണ വികസനത്തിന്റെ ഘട്ടങ്ങൾ ഏവ :