App Logo

No.1 PSC Learning App

1M+ Downloads
ഒരു ഫലകം വൻകരഫലകമാണോ സമുദ്രഫലകമാണോ എന്നു നിശ്ചയിക്കുന്നത്?

Aആ ഫലകത്തിന്റെ ഏറിയപങ്കും വൻകരയെയാണോ സമുദ്രത്തെയാണോ ഉൾക്കൊള്ളുന്നത് എന്നതിനെ ആശ്രയിച്ച്

Bആ ഫലകത്തിലെ ജല സാന്നിദ്ധ്യം

Cആ ഫലകത്തിന്റെ വലുപ്പം

Dഇവയൊന്നുമല്ല

Answer:

A. ആ ഫലകത്തിന്റെ ഏറിയപങ്കും വൻകരയെയാണോ സമുദ്രത്തെയാണോ ഉൾക്കൊള്ളുന്നത് എന്നതിനെ ആശ്രയിച്ച്

Read Explanation:

ശിലാ മണ്ഡല ഫലകങ്ങൾ:

  • അനേകായിരം കിലോമീറ്റർ വിസ്തൃതിയും, പരമാവധി 100 കിലോമീറ്റർ കനവുമുള്ള, ശിലാമണ്ഡലത്തിന്റെ  ഭാഗങ്ങളാണിവ .
  • വർഷത്തിൽ 2 മുതൽ 12 സെന്റീമീറ്റർ വരെ ഇവയ്ക്ക് ചലനവേഗതയുണ്ട് 
  • മാഗ്മയുടെ സംവഹന പ്രവാഹമാണ് ഫലകങ്ങളുടെ ചലനത്തിന് കാരണമാകുന്നത്.
  • ഒരു ഫലകം വൻകരാഫലകമാണോ സമുദ്രഫല കമാണോ എന്നു നിശ്ചയിക്കുന്നത് ആ ഫലകത്തിന്റെ ഏറിയപങ്കും വൻകരയെയാണോ സമുദ്രത്തെയാണോ ഉൾക്കൊള്ളുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും.
  • ശിലാ മണ്ഡല ഫലകങ്ങളെ വലിയ ശിലാ മണ്ഡല ഫലകങ്ങൾ എന്നും,ചെറിയ ശിലാ മണ്ഡല ഫലകങ്ങൾ എന്നും വലിപ്പത്തിനനുസരിച്ചും രണ്ടായി തരം തിരിച്ചിരിക്കുന്നു 

വലിയ ശിലാ മണ്ഡല ഫലകങ്ങൾ:

  • വലിയ ഫലകങ്ങളുടെ എണ്ണം : 7 
    1. ഓസ്ട്രേലിയൻ ഫലകം
    2. പസഫിക് ഫലകം
    3. വടക്കേ അമേരിക്കൻ ഫലകം
    4. തെക്കേ അമേരിക്കൻ ഫലകം
    5. ആഫ്രിക്കൻ ഫലകം
    6. യൂറോപ്യൻ ഫലകം
    7. അന്റാർട്ടിക്കൻ ഫലകം
  • വലിയ ഫലകങ്ങളിൽ ഏറ്റവും വലുത് : പസഫിക് ഫലകം.

പ്രധാനപ്പെട്ട ചെറിയ ശിലാ മണ്ഡല ഫലകങ്ങൾ 

  1. ഫിലിപ്പൈൻ ഫലകം 
  2. കൊക്കോസ് ഫലകം
  3. നാസ്ക ഫലകം
  4. കരീബിയൻ ഫലകം
  5. സ്കോഷ്യ ഫലകം
  6. അറേബ്യൻ ഫലകം

Related Questions:

Which country given below has the largest number of international borders?
മരിയാന ദ്വീപുകളിലെ ജനങ്ങളെ അറിയപ്പെടുന്ന പേര് ?
2024 ഏപ്രിലിൽ പൊട്ടിത്തെറിച്ച "റുവാംഗ് അഗ്നിപർവ്വതം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
ഏറ്റവും കൂടുതൽ മരുഭൂമികൾ കാണപ്പെടുന്ന വൻകര ഏതാണ് ?
ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹങ്ങളാണ് :