App Logo

No.1 PSC Learning App

1M+ Downloads
ഒരു മോഷ്ടാവ് തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എല്ലാവരും മോഷ്ടിക്കുന്നവരാണ് എന്നാണ്. ഈ പ്രവൃത്തി ഏത് പ്രതിരോധ തന്ത്രത്തിന് ഉദാഹരണമാണ് ?

Aപ്രതിസ്ഥാപനം

Bആക്രമണം

Cതാദാത്മീകരണം

Dപ്രക്ഷേപണം

Answer:

D. പ്രക്ഷേപണം

Read Explanation:

പ്രക്ഷേപണം (Projection)

  • സ്വന്തം പോരായ്മകൾ മറയ്ക്കാനായി മറ്റൊരു വ്യക്തിയിൽ തെറ്റുകൾ ആരോപിക്കുന്ന തന്ത്രം.
  • നിരാശാബോധത്തിൽ നിന്നും സ്വയം രക്ഷ നേടാനുള്ള ഒരു തന്ത്രമാണിത്.
  • ഉദാ: ഒരു മോഷ്ടാവ് തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എല്ലാവരും മോഷ്ടിക്കുന്നവരാണ് എന്നാണ്. 

Related Questions:

കൊറോണ വൈറസിനെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും മരുന്ന് നിർമ്മാണത്തെകുറിച്ചും ധാരാളം ഗവേഷണങ്ങൾ ഇപ്പോൾ നടന്നുവരുന്നുണ്ട്. ഇതിനെ പരീക്ഷണ ഗവേഷണം എന്ന് വിശേഷിപ്പിക്കാം. എന്നാൽ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ പ്രദേശത്തെ കേന്ദ്രീകരിച്ച് നടത്തുന്ന പഠനം അറിയപ്പെടുന്നത് ?
വേദനാജനകമായ അനുഭവങ്ങളും മാനസിക സംഘട്ടനങ്ങളും സാക്ഷാത്കരിക്കാൻ ആകാത്ത ആഗ്രഹങ്ങളും ഒക്കെ അബോധമനസ്സിലേക്ക് തള്ളിവിടുന്ന പ്രക്രിയ ഏത്?
താഴെ കൊടുത്തവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക.
ഒരു കുട്ടിയെക്കുറിച്ചുള്ള ആഴത്തിലും പരപ്പിലുമുള്ള പഠനത്തിന് ഉപയോഗിക്കാവുന്ന രീതി ഏത് ?
സഞ്ചിതരേഖ താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?