ഒരു ലായനിയിലെ കുറഞ്ഞ അളവിലുള്ള ഘടകം ഏത് ?
Aലീനം
Bലായകം
Cലവണം
Dജലം
Answer:
A. ലീനം
Read Explanation:
- രണ്ടോ അതിലധികമോ സമജാതീയ സ്വഭാവമുള്ള പദാർതഥങ്ങളുടെ മിശ്രിതമാണ് ലായനികൾ
- ഒരു ലായനിയിൽ പദാർതഥത്തെ ലയിപ്പിക്കുന്നതാണ് ലായകം (solvent )
- ലായനിയിലെ കൂടിയ അളവിലുള്ള ഘടകമാണ് ലായകം
- ഒരു ലായനിയിൽ ലയിച്ചു ചേരുന്ന പദാർതഥമാണ് ലീനം (solute )
- ലായനിയിലെ കുറഞ്ഞ അളവിലുള്ള ഘടകമാണ് ലീനം
- ലീനത്തിന്റെ അളവ് കുറഞ്ഞ ലായനിയാണ് നേർത്ത ലായനി
- ലീനത്തിന്റെ അളവ് കൂടിയ ലായനിയാണ് ഗാഡലായനി
ഖര ലായനികൾ -ഉദാ :
- ഹൈഡ്രജന്റെ പലേഡിയത്തിലുള്ള ലായനി
- രസവും സോഡിയവും ചേർന്ന അമാൽഗം
ദ്രാവക ലായനികൾ -ഉദാ :
- ഓക്സിജൻ ജലത്തിൽ ലയിച്ച മിശ്രിതം
- എഥനോളിന്റെ ജലത്തിലുള്ള ലായനി
വാതക ലായനികൾ -ഉദാ :
- ഓക്സിജൻ ,നൈട്രജൻ ,വാതകങ്ങളുടെ മിശ്രിതം
- ക്ലോറോഫോം ചേർത്ത നൈട്രജൻ വാതകം