App Logo

No.1 PSC Learning App

1M+ Downloads
"ഒരു വ്യക്തിയുടെ മൊത്തം പെരുമാറ്റത്തിന്റെ ഗുണപരമായ മേന്മയാണ് അയാളുടെ വ്യക്തിത്വം" - ആരുടെ വാക്കുകളാണ് ?

AH..J. ഐസങ്ക്

Bആർ.എസ്. വുഡ്വേർത്ത്

Cആർ.ബി. കാറ്റൽ

DG.W. Allport

Answer:

B. ആർ.എസ്. വുഡ്വേർത്ത്

Read Explanation:

വ്യക്തിത്വം (Personality)

  • വ്യക്തിത്വം എന്നർത്ഥമുള്ള Personality എന്ന ഇംഗ്ലീഷ് പദം ഉണ്ടായത് - "Persona' എന്ന ലാറ്റിൻ പദത്തിൽ നിന്ന്
  •  "Persona’ എന്ന വാക്കിനർത്ഥം - മുഖം മൂടി (മാസ്ക്) 
  • നടൻ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരുന്നു.

നിർവ്വചനങ്ങൾ

  • ഒരു വ്യക്തിയുടെ സുദൃഢവും സംഘടിതവുമായ സ്വഭാവം, വികാരങ്ങൾ, ബുദ്ധി, ശരീര പ്രകൃതി എന്നിവയാണ് അയാളുടെ പ്രകൃതിയോടുള്ള സമായോജനം നിർണയിക്കുന്നത് - H..J. ഐസങ്ക്
  • ഒരു വ്യക്തിയുടെ മൊത്തം പെരുമാറ്റത്തിന്റെ ഗുണപരമായ മേന്മയാണ് അയാളുടെ വ്യക്തിത്വം. - ആർ.എസ്. വുഡ്വേർത്ത്
  • ഒരു പ്രത്യേക സന്ദർഭത്തിൽ ഒരാൾ എങ്ങനെ പെരുമാറുന്നുവെന്ന് പ്രവചിക്കാൻ അനുവദിക്കുന്നതെന്തോ അതാണ് വ്യക്തിത്വം - ആർ.ബി. കാറ്റൽ
  • വ്യക്തിത്വം എന്നത് ഒരു വ്യക്തിയുടെ വിശിഷ്ടമായ വ്യവഹാരത്തേയും ചിന്തയേയും നിർണയിക്കുന്ന ശാരീരിക മാനസിക സംവിധാനങ്ങളുടെ ചലനാത്മകമായ ആന്തരിക ഘടനയാണ്. - G.W. Allport

Related Questions:

വ്യക്തിത്വത്തിന്റെ വികസനം വ്യവഹാര രൂപവത്കരണത്തിന്റെ 4 ക്രമീകൃതഘട്ടങ്ങളിലായാണ് നടക്കുന്നതെന്ന് അഭിപ്രായപ്പെട്ടത് ?
ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിൻ്റെ മൂന്നു ഭാഗങ്ങളെ കുറിച്ച് വിശദീകരിച്ച മനശാസ്ത്രജ്ഞൻ ആര് ?
അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ആത്മസാക്ഷാത്കാരത്തിന് തൊട്ട് മുമ്പുള്ള ആവശ്യം ഏത് ?
മറ്റുള്ളവരിൽ നിന്ന് നമുക്ക് ഭീഷണിയുണ്ടെന്ന് തോന്നുമ്പോഴാണ് ............ കാണിക്കുന്നത്.
വൈയാക്തി ചിത്തവൃത്തി സിദ്ധാന്തം ആവിഷ്കരിച്ചത് ?