App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ വ്യക്തിത്വം നിര്‍ണയിക്കുന്നതില്‍ മനസിന്റെ സൈക്കോഡൈനാമിക്സിന് ഊന്നല്‍ നല്‍കുന്ന സിദ്ധാന്തം അറിയപ്പെടുന്നത് ?

Aസൈക്കോ സോഷ്യല്‍ തീയറി

Bസൈക്കോ ഡൈനാമിക് തീയറി

Cസൈക്കോ അനലറ്റിക് തീയറി

Dട്രെയിറ്റ് തീയറി

Answer:

B. സൈക്കോ ഡൈനാമിക് തീയറി

Read Explanation:

സൈക്കോ ഡൈനാമിക് തീയറി

  • ആസ്ട്രിയന്‍ മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിന്റെ ആവിഷ്കര്‍ത്താവ്.
മനസിൻ്റെ മൂന്നു തലങ്ങള്‍
  1. ബോധമനസ് / Conscious Mind  - ബോധമനസ്സ് താരതമ്യേന അപ്രധാനമായ തലമാണ് എന്നാണ് ഫ്രോയിഡിൻ്റെ  സങ്കല്പം. നമുക്ക് പ്രത്യക്ഷത്തില്‍ അറിവുളളതും ഓര്‍ക്കാന്‍ കഴിയുന്നതുമായ അനുഭവങ്ങളാണ് ബോധ മനസ്സിൻറെ ഉള്ളടക്കം.
  2. ഉപബോധമനസ് / Pre Conscious Mind - ഉപബോധ മനസ്സ് ബോധമനസ്സിനും അബോധമനസ്സിനും ഇടയ്ക്കുള്ള തലമാണ്. ഒരു പ്രത്യേക അവസരത്തിൽ വ്യക്തിക്ക് പൂർണമായ ബോധം ഇല്ലാത്തതും എന്നാൽ പെട്ടെന്നുതന്നെ ബോധതലത്തിൽ കൊണ്ടുവരാവുന്നതുമായ അനുഭവങ്ങളാണ് ഇതിൽ പെടുന്നത്.
  3. ആബോധമനസ് / Unconscious Mind - പൂര്‍ത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍വേദനാജനകമായ അനുഭവങ്ങള്‍ എന്നിവ ഇവിടെയാണ്. അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് സിഗ്മണ്ട് ഫ്രോയിഡ് വിശദീകരിച്ചു.
 

Related Questions:

Pick the qualities of a creative person from the following:
സാഹചര്യം അനുകൂലം ആകും വരെ സംതൃപ്തിക്കായുള്ള ശ്രമം വൈകിക്കുന്ന വ്യക്തിത്വത്തിൻ്റെ മുഖ്യ വ്യവസ്ഥ ?
The individual has both positive valence of approximate equal intensity that may cause conflict is known as:
According to Freud, the structure of psyche are:
ഇദ്ദിനെ നിയന്ത്രിക്കാനായി മനുഷ്യനിലുള്ള പോലീസ് ശക്തിയാണ് .......... ?