App Logo

No.1 PSC Learning App

1M+ Downloads
ഒരു സ്ഫടികക്കുപ്പിയിൽ നല്ല ചൂടുള്ള വെള്ളം ഒഴിക്കുക. കുപ്പിയിലെ ചൂടുവെള്ളം പുറത്തു കളഞ്ഞ ഉടൻ തന്നെ, വായ്ഭാഗത്ത് ബലൂൺ ഉറപ്പിക്കുക. (2 - 3 പ്രാവശ്യം വീർപ്പിച്ച് വായു നീക്കം ചെയ്ത് ഒരു ബലൂൺ ആയിരിക്കാൻ ശ്രദ്ധിക്കുക.) ഈ കുപ്പി തണുക്കാൻ അനുവദിക്കുക. ചുവടെ പറയുന്നവയിൽ എന്ത് നിരീക്ഷണമാണ് കാണാൻ സാധിക്കുക ?

Aബലൂൺ കുപ്പിക്കകത്തേക്ക് വീർക്കുന്നു

Bബലൂൺ കുപ്പിക്ക് പുറത്തേക്ക് വീർക്കുന്നു

Cബലൂണിന് മാറ്റം ഒന്നും വരുന്നില്ല

Dബലൂൺ പൊട്ടി പോകുന്നു

Answer:

A. ബലൂൺ കുപ്പിക്കകത്തേക്ക് വീർക്കുന്നു

Read Explanation:

Note:

        ഒരു സ്ഫടികക്കുപ്പിയിൽ നല്ല ചൂടുള്ള വെള്ളം ഒഴിക്കുക. കുപ്പിയിലെ ചൂടുവെള്ളം പുറത്തു കളഞ്ഞ ഉടൻ തന്നെ, വായ്ഭാഗത്ത് ബലൂൺ ഉറപ്പിക്കുക. (2 - 3 പ്രാവശ്യം വീർപ്പിച്ച് വായു നീക്കം ചെയ്ത് ഒരു ബലൂൺ ആയിരിക്കാൻ ശ്രദ്ധിക്കുക.) ഈ കുപ്പി തണുക്കാൻ അനുവദിച്ചാൽ, കുപ്പിക്കുള്ളിലായി ബലൂൺ വീർക്കുന്നത് കാണാൻ സാധിക്കുന്നു. കാരണം, 

  • ചൂടുവെള്ളം നീക്കം ചെയ്ത കുപ്പിക്കകത്തെ വായു ചൂടുള്ളതാണ്.
  • ചൂടുപിടിച്ച് വായു വികസിക്കുന്നു.
  • കുപ്പി തണുക്കുമ്പോൾ, കുപ്പിക്കകത്തെ വായുവും തണുക്കുന്നു.
  • ചൂടുവായു തണുത്തു കഴിയുമ്പോൾ, കുപ്പിക്കുള്ളിൽ വായുമർദം കുറയുന്നു.
  • പുറത്തെ മർദം കൂടിയ വായു, ബലൂണിനെ കുപ്പിക്കകത്തേക്കു തള്ളുന്നു.
  • കുപ്പിക്കുള്ളിലായി ബലൂൺ വീർക്കുകയും ചെയ്യുന്നു.

Related Questions:

അടിവശത്തേക്കു വരുംതോറും ദ്രാവക മർദത്തിൽ വരുന്ന വ്യത്യാസമെന്താണ് ?
വായു വേഗത്തിൽ ചലിക്കുമ്പോൾ മർദം കുറയുന്നു. ഈ തത്ത്വം അറിയപ്പെടുന്നത് ---- ?
അന്തരീക്ഷ വായു യൂണിറ്റ് വിസ്തീർണ്ണത്തിൽ പ്രയോഗിക്കുന്ന ബലമാണ് :
ബാരോമീറ്റർ ആദ്യമായി നിർമിച്ച വർഷം ?
ബാരോമീറ്റർ കണ്ടുപിടിച്ച ഇവാഞ്ചലിസ്റ്റാ ടോറിസെല്ലി ഏതു രാജ്യക്കാരൻ ആണ് ?