ഓക്സിജന്റെ നിറം എന്താണ് ?
Aഇളം നീല
Bഇളം മഞ്ഞ
Cനിറമില്ല
Dഇതൊന്നുമല്ല
Answer:
C. നിറമില്ല
Read Explanation:
ഓക്സിജൻ
- ജീവവായു എന്നറിയപ്പെടുന്നു
- മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം
- ഭൌമോപരിതലത്തിൽ ഏറ്റവുമധികമുള്ള മൂലകം
- കത്താൻ സഹായിക്കുന്ന വാതകം
- നിറം ,മണം ,രുചി എന്നിവയില്ലാത്ത വാതകം
- ഓക്സിജൻ എന്ന പേര് നിർദ്ദേശിച്ചത് - ലാവോസിയെ
- അറ്റോമിക നമ്പർ - 8
- ഓക്സിജന്റെ രൂപാന്തരണം - ഓസോൺ
- ഒരു ഓസോൺ തന്മാത്രയിലെ ആറ്റങ്ങൾ -3
- ഓസോണിന്റെ നിറം - ഇളം നീല
- ഓക്സിജന്റെ ഐസോടോപ്പുകൾ - ഓക്സിജൻ 16 ,ഓക്സിജൻ 17 ,ഓക്സിജൻ 18
- ശുദ്ധജലത്തിലെ ഓക്സിജന്റെ അളവ് - 89 %
- ഒരു പദാർത്ഥം ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസം - ജ്വലനം