ബഹിരാകാശത്തേക്ക് വ്യാപിച്ച കിടക്കുന്ന അന്തരീക്ഷപാളി ഏതാണ് ?
Aസ്ട്രാറ്റോസ്ഫിയർ
Bതെർമോസ്ഫിയർ
Cഎക്സോ സ്ഫിയർ
Dട്രോപോസ്ഫിയർ
Answer:
C. എക്സോ സ്ഫിയർ
Read Explanation:
എക്സോസ്ഫിയർ
- അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലെ പാളി
- സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 700 കിലോമീറ്ററിന് മുകളിൽ കാണപ്പെടുന്ന പാളി
- ഭൂനിരപ്പിൽ നിന്ന് 1000 മുതൽ 10000 കിലോമീറ്റർ വരെ ആണ് ഇതിന്റെ പരിധി
- ബഹിരാകാശത്തിന്റെ തുടക്കം ഈ പാളിയിൽ നിന്നാണ്
- ഹൈഡ്രജൻ , ഹീലിയം തുടങ്ങിയവ ഈ പാളിയിൽ പ്രധാനമായും കാണപ്പെടുന്നു
- നൈട്രജൻ , ഓക്സിജൻ , കാർബൺ ഡൈഓക്സൈഡ് എന്നീ ഭാരം കൂടിയ തന്മാത്രകൾ ഈ പാളിയുടെ താഴ്ന്ന ഭാഗങ്ങളിൽ കാണപ്പെടുന്നു
- ആറ്റങ്ങളും തന്മാത്രകളും ഇവിടെ വളരെ അകന്ന് കാണപ്പെടുന്നു
- ഈ ഭാഗത്തെ അന്തരീക്ഷം വാതക സ്വഭാവം പൂർണമായി കാണിക്കുന്നില്ല
- ബഹിരാകാശ വാഹനങ്ങളുടെയും അന്താരാഷ്ട്ര ബഹിരാകാശ നിലയങ്ങളുടെയും സഞ്ചാര പഥം എക്സോസ്ഫിയറിന്റെ മധ്യ ഭാഗം മുതൽ മുകൾഭാഗം വരെയുള്ള മേഖലകളിലാണ്