ഗോൾഡൻ വില്ലാർഡ് ആല്‍പോര്‍ട്ട് - സവിശേഷക സമീപനം (Trait approach)
- ഒരു വ്യക്തിയുടെ സവിശേഷമായ പെരുമാറ്റത്തെയും ചിന്തയേയും നിർണ്ണയിക്കുന്ന പരിണാമ വിധേയമായ ശാരീരിക-മാനസിക ഘടകങ്ങളുടെ സംരചനയാണ് വ്യക്തിത്വം എന്നാണ് ആൽപ്പോർട്ട് നിർവചിച്ചത്.
- സൂക്ഷ്മമായി നിരീക്ഷിച്ചാൽ ചില വ്യക്തിത്വ സവിശേഷതകൾ നാം കാണുന്ന എല്ലാ വ്യക്തികൾക്കുമുള്ളതായി കാണാം. ഇവയാണ് സവിശേഷകങ്ങൾ.
സവിശേഷകങ്ങളെ ആൽപോർട്ട് മൂന്നായി തിരിച്ചിട്ടുണ്ട് :-
- മുഖ്യ സവിശേഷകങ്ങള്‍ (Cardinal trait)
- മധ്യമ സവിശേഷകങ്ങള്‍ (Central traits)
- ദ്വിതീയ സവിശേഷകങ്ങള്‍ (Secondary traits)
- മുഖ്യ സവിശേഷകങ്ങള്‍ - ഒരു വ്യക്തിയുടെ എല്ലാ പ്രതികരണങ്ങളിലും പ്രകടമാകുന്ന സ്വഭാവസവിശേഷത.
- അക്രമരാഹിത്യം, അഹിംസ, സ്വേച്ഛാധിപത്യം തുടങ്ങിയ മുഖ്യ സവിശേഷങ്ങൾ വ്യക്തിത്വത്തിൽ സ്വാധീനിക്കുക വഴി ചരിത്രത്തിൽ ഇടം നേടിയ വ്യക്തികൾഉണ്ട് - (ഗാന്ധി- സത്യസന്ധത)