App Logo

No.1 PSC Learning App

1M+ Downloads
ഓസോൺ പാളിയുടെ ശോഷണത്തിന് --- കാരണമാകുന്നു.

Aഓസോൺ

Bക്ലോറോഫ്ളൂറോകാർബണുകൾ

Cനൈട്രജൻ

Dഹൈട്രജൻ

Answer:

B. ക്ലോറോഫ്ളൂറോകാർബണുകൾ

Read Explanation:

ക്ലോറോഫ്ളൂറോകാർബണുകൾ (Chlorofluorocarbons):

  • ക്ലോറിൻ, ഫ്ളൂറിൻ, കാർബൺ എന്നീ ആറ്റങ്ങൾ അടങ്ങിയ ഒരു വിഭാഗം സംയുക്തങ്ങളാണ് ക്ലോറോഫ്ളൂറോകാർബണുകൾ അഥവാ CFC.
  • ഇവയെ മർദം പ്രയോഗിച്ച് എളുപ്പത്തിൽ ദ്രവീകരിക്കാൻ കഴിയും.
  • ദ്രവീകരിച്ച CFC കൾ ബാഷ്‌പീകരിക്കുമ്പോൾ നല്ല തണുപ്പുണ്ടാക്കുന്നതിനാൽ റഫ്രിജറേറ്ററുകൾ, എ.സി മുതലായവയിൽ ഇവ ഉപയോഗിക്കുന്നുണ്ട്.
  • ഈ ഉപകരണങ്ങൾ ഉപയോഗശൂന്യമായി ഉപേക്ഷിക്കുമ്പോൾ CFC കൾ പുറത്തുവരാൻ കാരണമാകും.
  • ഓസോൺ പാളിയുടെ ശോഷണത്തിന് CFC കാരണമാകുന്നുണ്ട്.
  • ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള ബോധവൽക്കരണത്തിനുവേണ്ടി സെപ്‌തംബർ 16 അന്താരാഷ്ട്ര ഓസോൺ ദിനമായി ആചരിക്കുന്നു.

 


Related Questions:

അന്തരീക്ഷവായുവിൽ ആർഗൺ എത്ര ശതമാനം ഉണ്ട് ?
നൈട്രജന്റെ ഉപയോഗങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
പ്രവർത്തനക്ഷമത കൂട്ടുന്നതിനായി ടയറുകളിൽ നിറയ്ക്കുന്ന വാതകം ഏതാണ് ?
ഭൗമോപരിതലത്തോട് ചേർന്ന് കിടക്കുന്ന പാളി ആയതുകൊണ്ട് കാലാവസ്ഥാവ്യതിയാനം നടക്കുന്നത് ഈ പാളിയിലാണ്. ഏതാണ് ഈ അന്തരീക്ഷപാളി ?
കത്തുന്ന വായു (Inflammable Air) എന്ന് ഹെൻട്രി കാവൻഡിഷ് എന്തിനെ വിശേഷിപ്പിച്ചു ?