App Logo

No.1 PSC Learning App

1M+ Downloads
കണികകൾക്ക് ചലന സ്വാതന്ത്ര്യം ഏറ്റവും കുറവുള്ള പദാർഥത്തിൻറ അവസ്ഥയേത്?

Aപ്ലാസ്മ

Bഖരം

Cദ്രാവകം

Dവാതകം

Answer:

B. ഖരം

Read Explanation:

ഖരങ്ങൾ

  • നിശ്ചിത ആകൃതിയും വ്യാപ്തവുമുള്ള പദാർത്ഥങ്ങൾ 

  • കണികകൾക്ക് ചലനസ്വാതന്ത്ര്യം ഏറ്റവും കുറവുള്ള പദാർഥത്തിൻറ അവസ്ഥ - ഖരം 

  • ഖരാവസ്ഥയിൽ തന്മാത്രകൾ തമ്മിലുള്ള അകലം കുറവാണ് 

  • ഖരാവസ്ഥയിൽ തന്മാത്രകൾ തമ്മിലുള്ള  ആകർഷണബലം കൂടുതൽ ആണ് 

  • ഖരവസ്തുക്കൾ സങ്കോചിപ്പിക്കാൻ സാധ്യമല്ലാത്തവയും ദൃഢതയുള്ളവയുമാണ് 

ഘടക കണങ്ങളുടെ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ ഖരങ്ങളെ രണ്ടായി തിരിക്കാം 

  1. പരലുകൾ - ഘടക കണങ്ങൾ ക്രമത്തിൽ അടുക്കിയിരിക്കുകയും ത്രിമാന തലത്തിൽ ആവർത്തിക്കുകയും ചെയ്യുന്നു 

  • ഉദാ : സോഡിയം ക്ലോറൈഡ് , ക്വാർട്സ് 

  1. അമോർഫസ് - ഘടക കണങ്ങൾക്ക് ഹ്രസ്വപരിധി ക്രമമാണ് ഉള്ളത് 

  • ഉദാ : ഗ്ലാസ്സ് ,റബ്ബർ ,പ്ലാസ്റ്റിക് 


Related Questions:

ഒരു ലളിതമായ ക്യൂബിക് ഘടനയിലുള്ള ഒരു ആറ്റത്തിന്റ ഏകോപന നമ്പർ എത്രയാണ്?
ഷഡ്ഭുജ ക്ലോസ് പാക്കിംഗിൽ (Hexagonal Close Packing - HCP) ഓരോ ആറ്റവും എത്ര സമീപ ആറ്റങ്ങളുമായി സ്പർശിക്കുന്നു?
പാക്കിംഗ് ഫ്രാക്ഷൻ കുറവുള്ള ഘടന ഏതാണ്?
ഒരു പരൽ വസ്തു‌വിൽ ഒരു ബിന്ദു അല്ലെങ്കിൽ ഒരു ആറ്റത്തിന് ചുറ്റും ഉണ്ടാകുന്ന ഘടക കണങ്ങളുടെ ക്രമ വിരുദ്ധതഅറിയപ്പെടുന്നത് എന്ത് ?
Atomic packing factor of the body centered cubic structure is :