• മുനിശാപത്താൽ പാണ്ഡുവിന് സ്ത്രീ സംസർഗ്ഗം നിഷിധമായതിനാൽ പുത്രസമ്പാദനത്തിനു കുന്തിയും, മാദ്രിയും മറ്റു ദേവന്മാരെ ആശ്രയിച്ചു
• ദുർവ്വാസാവ് മഹർഷി കുന്തിക്ക് ബാല്യകാലത്ത് ഉപദേശിച്ചു കൊടുത്ത മന്ത്രത്തിന്റെ ശക്തിയാൽ കുന്തി യമധർമ്മൻ, വായുദേവൻ, ദേവേന്ദ്രൻ എന്നീ ദേവന്മാരിൽ നിന്നും മൂന്നു പുത്രന്മാരെ (യഥാക്രമം യുധിഷ്ഠിരൻ, ഭീമൻ, അർജ്ജുനൻ) സമ്പാദിച്ചു. അവസാന മന്ത്രം മാദ്രിക്ക് ഉപദേശിക്കുകയും മാദ്രി അശ്വിനീദേവന്മാരിൽ നിന്നും ഇരട്ട സന്താനങ്ങളെയും (നകുലൻ, സഹദേവൻ) സമ്പാദിച്ചു.