സ്വദേശിപ്രസ്ഥാനം - 1905 ൽ ബ്രിട്ടീഷുകാർ ബംഗാളിനെ വിഭജിച്ചതിനെതിരെ ആരംഭിച്ച സമരത്തിന്റെ പ്രധാന രീതി ബ്രിട്ടീഷ് ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണവും തദ്ദേശീയ വസ്തുക്കളുടെ ഉപയോഗവും ആയിരുന്നു . സമരത്തിന്റെ ഭാഗമായി വിദേശ വസ്തുക്കൾ ശേഖരിച്ച് പരസ്യമായി കത്തിച്ചു . ഈ സമരരീതിയാണ് സ്വദേശിപ്രസ്ഥാനം
തമിഴ്നാട്ടിൽ സ്വദേശിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് - വി. ഒ . ചിദംബരം പിള്ള
1906 ൽ തൂത്തുക്കുടി ആസ്ഥാനമാക്കി സ്വദേശി സ്റ്റീം കമ്പനി ആരംഭിച്ചത് - വി. ഒ . ചിദംബരം പിള്ള
'കപ്പലോട്ടിയ തമിഴൻ ' എന്നറിയപ്പെടുന്നത് - വി. ഒ . ചിദംബരം പിള്ള