Challenger App

No.1 PSC Learning App

1M+ Downloads
കരക്കാറ്റും കടൽക്കാറ്റും ഉണ്ടാകുമ്പോൾ താപം പ്രേഷണം ചെയ്യുന്ന രീതി ?

Aചാലനം

Bസംവഹനം

Cവികിരണം

Dഇവയൊന്നുമല്ല

Answer:

B. സംവഹനം

Read Explanation:

കരക്കാറ്റും, കടൽ കാറ്റും (Land breeze, Sea Breeze):

  • വായുവിന്റെ താപീയ വികാസമാണ്, കരക്കാറ്റും, കടൽ ക്കാറ്റും   
  • വായുവിൽ പെട്ടെന്നുണ്ടാകുന്ന സങ്കോച വികാസങ്ങൾ ആണ് ശക്തമായ കാറ്റിന് കാരണമാകുന്നത് 
  • സംവഹനം വഴിയാണ് ഇവ ഉണ്ടാകുന്നത് 

Note:

         കരയ്ക്കും കടലിനും സൂര്യതാപം ഒരുപോലെയാണ് ലഭിക്കുന്നതെങ്കിലും, കരയ്ക്കും കടലിനും താപം സ്വീകരിക്കാനുള്ള കഴിവ് വ്യത്യസ്തമാണ്.

  • പകൽ സമയത്ത്, സൂര്യതാപത്താൽ കര വേഗം ചൂടാകുന്നു. എന്നാൽ, കടലിലെ ജലം സാവധാനത്തിൽ മാത്രമേ ചൂടാകുന്നൊളളു.
  • രാത്രി കാലങ്ങളിൽ, കര വേഗം തണുക്കുന്നു. എന്നാൽ, കടൽ ജലം വളരെ സാവധാനത്തിൽ മാത്രമേ തണുക്കുന്നൊളളു.      

കടൽ കാറ്റ് (Sea Breeze):

  • പകൽ സമയത്ത്, കര കടലിനേക്കാൾ വേഗത്തിൽ ചൂടാകുന്നു
  • അപ്പോൾ കരയ്ക്ക് മുകളിലുള്ള വായു ചൂട് പിടിച്ച് വികസിക്കുന്നു
  • ഈ സാന്ദ്രത കുറഞ്ഞ വായു മുകളിലേക്ക് ഉയരുന്നു
  • അങ്ങനെ, കടലിന്റെ മുകളിലുള്ള, താരതമ്യേന തണുത്ത വായു കരയിലേക്ക് വീശുന്നു
  • ഇതാണ് കടൽ കാറ്റ്

കര കാറ്റ് (Land Breeze):

  • രാത്രി കാലങ്ങളിൽ, കര വേഗം തണുക്കുന്നു
  • അങ്ങനെ കടലിന് മുകളിലുള്ള വായു, കരയ്ക്ക് മുകളിലുള്ള വായുവുമായി താരതമ്യം ചെയ്യുമ്പോൾ, ചൂട് കൂടുത്തലയിരിക്കും
  • ഈ സാന്ദ്രത കുറഞ്ഞ വായു മുകളിലേക്ക് ഉയരുന്നു
  • അങ്ങനെ കരയ്ക്ക് മുകളിലുള്ള താരതമ്യേന തണുത്ത വായു, കടലിന് മുകളിലേക്ക് പ്രവഹിക്കുന്നു
  • ഇതാണ് കര കാറ്റ്

Related Questions:

100 ഡിഗ്രി സെൽഷ്യസ് താപനില എത്ര ഡിഗ്രി ഫാരൻ ഹീറ്റിന് തുല്യമാണ് ?
0C ലുള്ള 1 g ഐസിനെ 100 C ലുള്ള നീരാവി ആക്കി മാറ്റുവാൻ ആവശ്യമായ താപം കണക്കാക്കുക
ചായപ്പാത്രത്തിന് ഗോളാകൃതിയാണ് അഭികാമ്യം കാരണമെന്താണ്? "
താപഗതികത്തിലെ രണ്ടാം നിയമവുമായി പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞൻ ആരാണ്?
ജലത്തിൻറെ ഉയർന്ന ബാഷ്പീകരണ ലീനതാപം പ്രയോജനപ്പെടുത്തുന്ന ഒരു സാഹചര്യമേത്?