App Logo

No.1 PSC Learning App

1M+ Downloads
കരിക്കുലം രൂപീകരണത്തിൽ ഏറ്റവും പ്രാധാന്യമുള്ളത് ?

Aഅധ്യാപകരുടെ കഴിവുകൾ പരിഗണിക്കുക

Bകുട്ടികളുടെ കഴിവുകളും, ആവശ്യങ്ങളും പരിഗണിക്കുക

Cദേശീയ മൂല്യങ്ങൾ പരിഗണിക്കുക

Dസാമൂഹികവും, സാംസ്കാരികവുമായ മൂല്യങ്ങൾ പരിഗണിക്കുക

Answer:

B. കുട്ടികളുടെ കഴിവുകളും, ആവശ്യങ്ങളും പരിഗണിക്കുക

Read Explanation:

പാഠ്യപദ്ധതി (Curriculum)

  • വിദ്യാലയത്തിന് അകത്തും പുറത്തുമായി പഠിതാവ് നേടിയിരിക്കേണ്ട വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെയും അനുഭവങ്ങളുടെയും ആകെ തുകയാണ് - പാഠ്യപദ്ധതി
  • അദ്ധ്യാപകന്റെ മേൽനോട്ടത്തിനു വിധേയമായി കുട്ടികൾക്കുണ്ടാവുന്ന സമസ്താനുഭവങ്ങളുടെ ഒരു സഞ്ചയമാണ് - പാഠ്യപദ്ധതി
  • വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കാൻ വിദ്യാലയങ്ങൾ  പ്രയോജനപ്പെടുത്തുന്ന അനുഭവങ്ങളുടെ ആകെ തുകയാണ് - പാഠ്യപദ്ധതി
  • കേവലം അക്കാദമികമായ വിഷയങ്ങളെ കൂടാതെ വിദ്യാർഥിക്ക് ക്ലാസ് മുറിയിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളുടെ ആകെ തുകയാണ് പാഠ്യപദ്ധതി എന്ന് അഭിപ്രായപ്പെട്ടത് - മുതലിയാർ കമ്മീഷൻ
  • "സ്കൂളിൽ നിന്ന് പഠിതാവിന് ലഭിക്കുന്ന അനുഭവങ്ങളുടെ ആകെ തുകയാണ് കരിക്കുലം" - വില്യം ഡോൾ
  • "നിർദിഷ്ട ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി സ്കൂളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു വിദ്യാഭ്യാസ ഉപകരണമാണ് കരിക്കുലം" - ഇ ബി വെസ്ലി
  • "പാഠ്യപദ്ധതി എന്നത് സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും പ്രതിനിധാനം ചെയ്യുന്ന പദമാണ്" - ഡബ്ലിയു കെന്നത്ത് റിച്ച്മോണ്ട് (W Kenneth Richmond)

Related Questions:

അധ്യാപകരുടെ തൊഴിൽപരമായ പ്രവർത്തിയിൽ പ്രധാനപ്പെട്ട ഒന്നാണ് ?
അന്വേഷണ ഉദ്ദേശ്യങ്ങൾ പഠിതാവിൽ വളർത്തുന്നത് ?
Bloom's lesson plan is based on :
ഒരു നിർദിഷ്ട സമൂഹത്തിൽ ഓരോ വ്യക്തിക്കും ഉള്ള സ്ഥാനം എന്തെന്ന് സമൂഹങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് നിർണയിക്കുന്ന മാർഗമാണ്?
Which is the first step in project method?