App Logo

No.1 PSC Learning App

1M+ Downloads
കളവ് മുതലിനേയും ശിക്ഷയേയും കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 320

Bസെക്ഷൻ 319

Cസെക്ഷൻ 318

Dസെക്ഷൻ 317

Answer:

D. സെക്ഷൻ 317

Read Explanation:

സെക്ഷൻ 317 - കളവ് മുതൽ [ Stolen property ]

  • മോക്ഷണം , പിടിച്ചുപറി , കൊള്ള , വഞ്ചന എന്നിവയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട സ്വത്ത് , ക്രിമിനൽ ദുരുപയോഗം ചെയ്യപ്പെട്ടതോ , ക്രിമിനൽ വിശ്വാസലംഘനം നടന്നതോ ആയ സ്വത്ത് എന്നിവ മോഷ്ടിച്ച സ്വത്തായി കണക്കാക്കപ്പെടുന്നു.

  • ഇത്തരം സ്വത്ത് പിന്നീട് കൈവശം വയ്ക്കാൻ നിയമപരമായി അർഹതയുള്ള ഒരു വ്യക്തിയുടെ കൈവശം വന്നാൽ , അതു മോഷ്ടിച്ച് സ്വത്തായി നിലകൊള്ളുന്നു [Sec 317(1)]

  • കളവ് മുതൽ വഞ്ചനാപരമായി സ്വീകരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്ന ഏതൊരാളും - 3 വർഷം വരെ തടവോ പിഴയോ , രണ്ടും കൂടിയോ അനുഭവിക്കണം [Sec 317(2)]

  • കളവ് മുതൽ പതിവായി സ്വീകരിക്കുകയോ ഇടപാട് നടത്തുകയോ ചെയ്യുന്നയാൾക്ക് - ജീവപര്യന്തം തടവോ 10 വർഷം വരെ തടവ് ശിക്ഷയോ ലഭിക്കും , കൂടാതെ പിഴയും [Sec 317(4)]

  • മോഷ്ടിച്ച സ്വത്ത് മറച്ചുവെക്കുന്നതിനോ നശിപ്പിക്കുന്നതിനോ സഹായിക്കുന്ന ഏതൊരാളും - 3 വർഷം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ ശിക്ഷ അനുഭവിക്കണം


Related Questions:

മരണം സംഭവിക്കണമെന്ന ഉദ്ദേശമില്ലാതെ ഒരാളുടെ ഗുണത്തിനു വേണ്ടി അയാളുടെ സമ്മതപ്രകാരം ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
പൊതുപ്രവർത്തകനെ തന്റെ കർത്തവ്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ വേദനിപ്പിക്കുകയോ കഠിനമായ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

BNS സെക്ഷൻ 38 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. മരണത്തിന് കാരണമാകുന്ന ആക്രമണം ,ഗുരുതരമായ മുറിവേൽപ്പിക്കുക, ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികാസക്തി, തട്ടിക്കൊണ്ടുപോകൽ, ആസിഡ് ഒഴിക്കൽ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിൽ പെടുന്ന കുറ്റകൃത്യം ആണെങ്കിൽ, ആക്രമിക്ക് മരണമോ, ദോഷമോ വരുത്തുന്നത് ഉൾപ്പെടെ, ശരീരത്തെ വ്യക്തിപരമായി പ്രതിരോധിക്കാനുള്ള അവകാശം.
  2. ശരീരത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം, ആക്രമിയുടെ മരണത്തിന് കാരണം ആകാൻ അനുവദിക്കുന്നില്ല.
    ചിത്തഭ്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    സ്ത്രീധന മരണവുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?