കളിമൺപാത്ര നിർമ്മാണത്തിന് വിവിധ ഘട്ടങ്ങൾ നിരീക്ഷിക്കുന്നതിനും പ്രത്യേകതകൾ കണ്ടെത്തുന്നതിനും എന്ന പഠനനേട്ടം ആർജ്ജിക്കാൻ പര്യാപ്തമായ പഠന തന്ത്രം ?
Aപരീക്ഷണം
Bഫീൽഡ് ട്രിപ്പ്
Cസെമിനാർ
Dസംവാദം
Answer:
B. ഫീൽഡ് ട്രിപ്പ്
Read Explanation:
ഫീൽഡ് ട്രിപ്പ്
വിനോദം, വിദ്യാഭ്യാസം പോലെയുള്ള കാര്യങ്ങൾക്കായി ഒരു കൂട്ടം ആളുകൾ അവരുടെ സാധാരണ പരിതസ്ഥിതിയിൽ നിന്ന് മാറി മറ്റൊരിടത്തേക്ക് നടത്തുന്ന ചെറു യാത്രയാണ് എക്സ്കർഷൻ എന്ന് പൊതുവായി അറിയപ്പെടുന്നത്.
അതുപോലെ, പാഠഭാഗങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനോ, പ്രകൃതി പ്രതിഭാസങ്ങളുടെ നിരീക്ഷണത്തിനായോ ഒക്കെയായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന യാത്രകളാണ് പഠനയാത്ര അല്ലെങ്കിൽ സ്റ്റഡി ടൂർ എന്ന് അറിയപ്പെടുന്നത്.
ഇത് അമേരിക്കയിൽ ഫീൾഡ് ട്രിപ്പ് എന്നും, യുകെയിലും, ഓസ്ട്രേലിയയിലും ന്യൂസ്ലൻഡിലും സ്കൂൾ ട്രിപ്പ് എന്നും, ഫിലിപ്പെൻസിൽ ലക്ബയ് അരൽ (lakbay aral) എന്നും അറിയപ്പെടുന്നു.
യാത്രയുടെ ലക്ഷ്യം സാധാരണയായി വിദ്യാഭ്യാസം, പരീക്ഷണേതര ഗവേഷണം അല്ലെങ്കിൽ വിദ്യാർഥികൾക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറത്തുള്ള അനുഭവങ്ങൾ നൽകുക എന്നിവയാണ്.
ഒരു വിഷയം അതിന്റെ സ്വാഭാവിക അവസ്ഥയിൽ നിരീക്ഷിക്കാനും സാമ്പിളുകൾ ശേഖരിക്കാനും കഴിയും എന്നതാണ് പഠനയാത്രയുടെ ഒരു ഗുണം.
കൂടാതെ ഫീൽഡ് ട്രിപ്പുകൾ പഠനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികൾക്കും താഴ്ന്ന നിലവാരം പുലർത്തുന്ന കുട്ടികൾക്കും ഒരുപോലെ സാംസ്കാരിക അനുഭവങ്ങൾ നേടുന്നതിന് സഹായിക്കുന്നു.