Challenger App

No.1 PSC Learning App

1M+ Downloads
കാഥോഡ് രശ്മികൾ സഞ്ചരിക്കുന്നത് -----.

Aവക്ര രേഖയിൽ

Bഅവ്യതിചല പഥത്തിൽ

Cവൃത്താകാര പഥത്തിൽ

Dനേർരേഖയിലാണ്

Answer:

D. നേർരേഖയിലാണ്

Read Explanation:

കാഥോഡ് രശ്മികളുടെ പ്രധാന സവിശേഷതകൾ:

Screenshot 2025-01-10 at 11.48.13 AM.png

  • കാഥോഡ് രശ്മികളുടെ പാതയിൽ, അതാര്യ വസ്തുക്കൾ വെച്ചാൽ, നിഴൽ ഉണ്ടാകുന്നു.

  • ഇതിൽ നിന്നും കാഥോഡ് രശ്മികൾ, നേർരേഖയിലാണ് സഞ്ചരിക്കുന്നതെന്ന് ബോധ്യപ്പെട്ടു.

Screenshot 2025-01-10 at 11.48.19 AM.png

  • കാഥോഡ് രശ്മികളുടെ പാതയിൽ നേർത്ത ഇതളുകളുള്ള ചക്രം (Paddle wheel) വെച്ചാൽ, അത് കറങ്ങുന്നു.

  • ഇതിൽ നിന്നും കാഥോഡ് രശ്മികളിലെ കണങ്ങൾക്ക്, മാസ് ഉണ്ടെന്നു മനസ്സിലാക്കാം.

Screenshot 2025-01-10 at 11.48.02 AM.png

  • നേർത്ത ഇതളുകൾ ഉള്ള ചക്രം, കാഥോഡ് രശ്മികളുടെ പാതയുടെ ഇരുഭാഗത്തുമായി വൈദ്യുത മണ്ഡലം പ്രയോഗിക്കുമ്പോൾ, ഈ രശ്മികൾ പോസിറ്റീവ് ഭാഗത്തേക്ക് ആകർഷിക്കപ്പെടുന്നതായി കാണുന്നു.

  • ഇതിൽ നിന്നും കാഥോഡ് രശ്മികൾക്ക് നെഗറ്റീവ് ചാർജ് ഉണ്ടെന്നു മനസ്സിലാക്കാം.

  • കാന്തിക മണ്ഡലത്തിലും ഇവയുടെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു.

  • ട്യൂബിനുള്ളിലെ വാതകത്തെയോ, ഇലക്ട്രോഡുകൾ നിർമ്മിച്ചിരിക്കുന്ന ലോഹത്തെയോ മാറ്റിയാൽ, ഈ രശ്മികളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നില്ല.

  • അതായത്, കാഥോഡ് രശ്മികളിലെ കണികകൾ എല്ലാ പദാർഥങ്ങളിലും അടങ്ങിയിരിക്കുന്നു.

  • ഈ കണികകളാണ് ഇലക്ട്രോണുകൾ.


Related Questions:

ന്യൂക്ലിയസിൽ ചാർജില്ലാത്ത ഒരു കണത്തിന്റെ സാന്നിധ്യമുണ്ടാകാമെന്ന് പ്രവചിച്ച ശാസ്ത്രജ്ഞൻ ?
ഒരേ മാസ്സ് നമ്പറും വ്യത്യസ്‌ത അറ്റോമിക നമ്പറും ഉള്ള ആറ്റങ്ങളാണ് :
കാഥോഡ് രശ്മികളുടെ സവിശേഷതകളെ കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
ആറ്റത്തിൽ ഭൂരിഭാഗവും ശൂന്യമാണെന്നും, പോസിറ്റീവ് ചാർജ് മുഴുവൻ കേന്ദ്രീകരിച്ച് ഒരു ഭാഗമുണ്ടെന്ന് സമർഥിക്കുകയും . ഇത് അറ്റത്തിന്റെ ന്യൂക്ലിയസ് ആണെന്നും പറഞ്ഞ ശാസ്ത്രജ്ഞൻ ആര് ?
ഒരേ അറ്റോമിക നമ്പറും, വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മുലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ എന്തു പറയുന്നു ?