App Logo

No.1 PSC Learning App

1M+ Downloads
കായിക കേരളത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്?

Aവർഗീസ് കോശി

Bകേണൽ ജി.വി രാജ

Cജി. എൻ. ഗോപാൽ

Dമുഹമ്മദ് അലി

Answer:

B. കേണൽ ജി.വി രാജ

Read Explanation:

കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ എന്ന ലഫ്. കേണൽ. പി. ആർ. ഗോദവർമ്മ രാജ. കേരളത്തിന്റെ കായികചരിത്രത്തിലെ സുപ്രധാനവ്യക്തിത്വമായ അദ്ദേഹത്തെ കായിക കേരളത്തിൻറെ പിതാവായും, കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും വിശേഷിപ്പിക്കുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13, കേരളസർക്കാർ 'സംസ്ഥാന കായിക ദിനം' ആയി ആചരിക്കുന്നു.


Related Questions:

ഗെയിമിംഗ് കമ്പനിയായ ഹെഡ് ഡിജിറ്റൽ വർക്കിന്റെ ഓൺലൈൻ മൾട്ടി ഗെയിമിംഗ് പ്ലാറ്റ്ഫോം ' എ23 ' യുടെ അംബാസിഡർ ആയി നിയമിതനായത് ആരാണ് ?
2024 ജനുവരിയിൽ നടന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം സംസ്ഥാന വ്യാപകമായി നടത്തിയ റോഡ് ഷോയും സൈക്ലത്തോണും ഏത് പേരിൽ അറിയപ്പെടുന്നു ?
ലോകത്തിലെ ആദ്യത്തെ ഹൈ ആൾട്ടിട്യൂഡ് പാരാ സ്പോർട്സ് സെൻഡർ (High-Altitude Para Sports Centre) നിലവിൽ വന്നത് എവിടെ ?
ഓളപരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത് ?
സൂപ്പർ ലീഗ് കേരള ഫുട്‍ബോൾ ടൂർണമെൻറിൽ കളിക്കുന്ന ക്ലബ്ബായ ഫോഴ്‌സ കൊച്ചി FC ടീമിൻ്റെ ഉടമയായ മലയാള സിനിമ താരം ?