കാരണമില്ലാതെ കൂടെകൂടെ ദേഷ്യംവരുന്ന സ്വഭാവക്കാരാണ് ശൈശവ-ബാല്യ ഘട്ടത്തിലെ കുട്ടികൾ. ഈ പ്രകൃതമാണ് ?
Aടെമ്പർ ടാൻഡ്രം
Bനെയിൽ ബൈറ്റിങ്
Cഎന്റൈസ്
Dസാക്കിങ്
Answer:
A. ടെമ്പർ ടാൻഡ്രം
Read Explanation:
ടെമ്പർ ടാൻഡ്രം (Temper Tandrum)
ഇഷ്ടമില്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ കുട്ടികൾ വാശി പിടിച്ചു കരയാറുണ്ട്.
സാധാരണ ചെറിയ കുട്ടികളിൽ അസുഖം ഉള്ളപ്പോൾ, അസുഖം ഭേദപ്പെട്ടു വരുമ്പോൾ, ക്ഷീണം ഉള്ളപ്പോൾ, വിശന്നിരിക്കുമ്പോൾ ഒക്കെയാണ് കുട്ടികൾ ഇങ്ങനെ വാശിപിടിച്ച് കരയുന്നത്.
എന്നാൽ കൂടുതൽ വാശി കാണിക്കുന്നത് അവർ വിചാരിച്ച കാര്യങ്ങൾ നടന്നു കിട്ടാനും നിങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കാനും അവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനും വേണ്ടി ആയിരിക്കും
ഇങ്ങനെയുള്ള വാശിയോട് കൂടിയുള്ള കരച്ചിലിനെ ആണ് ടെമ്പർ ടാൻഡ്രം (Temper Tandrum) എന്ന് വിളിക്കുന്നത്
രണ്ടു വയസ്സിനു മുമ്പേ ഉള്ള കുട്ടികൾ ഇത്തരത്തിലുള്ള ടെമ്പർ ടാൻഡ്രം കാണിക്കുന്നത് സാധാരണയാണ്
എന്നാൽ വളരുന്നതിനനുസരിച്ച് ഇത് വളരെ പക്വതയോടെ രക്ഷിതാക്കൾ കൈകാര്യം ചെയ്യേണ്ടതുണ്ട്